Monday, April 14, 2025 Thiruvananthapuram

ഒത്തുകളിക്കേസിൽ ശ്രീലങ്കയുടെ മുൻ താരം നുവാൻ സോയ്സയ്ക്ക് 6 വർഷം വിലക്ക്

banner

3 years, 11 months Ago | 344 Views

ക്രിക്കറ്റ് ഒത്തുകളിക്കേസിൽ മുൻ ശ്രീലങ്കൻ ബോളറും പരിശീലകനുമായ നുവാൻ സോയ്സയ്ക്ക് 6 വർഷത്തെ വിലക്ക്. 2017ൽ ശ്രീലങ്കൻ എ ടീമിന്റെ ബോളിങ് പരിശീലകനായിരുന്ന കാലത്ത് ഇന്ത്യക്കാരനായ ഒരു ഒത്തുകളിക്കാരനുമായി ചേർന്നു തട്ടിപ്പിനു ശ്രമിച്ചെന്നാണു കേസ്. 2018 ഒക്ടോബർ 31 മുതൽ ഈ കേസിൽ സോയ്സ സസ്പെൻഷനിലാണ്.

ഈ കാലാവധി മുതൽ 6 വർഷത്തേക്കാണ് ഇപ്പോൾ ഐസിസി അച്ചടക്ക സമിതിയുടെ വിലക്ക്. നാൽപത്തിരണ്ടുകാരനായ സോയ്സ ശ്രീലങ്കയ്ക്കായി 30 ടെസ്റ്റുകളും 95 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.



Read More in Sports

Comments

Related Stories