രാജ്യത്തെ ആദ്യ ഡ്രോണ്‍ ഫോറന്‍സിക്കുമായി കേരളം
.jpg)
3 years, 8 months Ago | 412 Views
രാജ്യത്തെ ആദ്യ ഡ്രോണ്‍ ഫോറന്‍സിക് ലാബിന് തുടക്കമിട്ട് കേരള പൊലീസ്. തിരുവനന്തപുരത്ത് സ്ഥാപിച്ച ലാബാകും കേരള പൊലീസിന് വേണ്ടി ഡ്രോണുകള്‍ നിര്‍മിക്കുക. സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ പറക്കുന്നത് തിരുവനനന്തപുരത്തും പല തവണ പൊലീസിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഡ്രോണുകള്‍ ഭാവിയിലുണ്ടാക്കാന്‍ സാധ്യതയുള്ള സുരക്ഷഭീഷണികൂടി കണക്കിലെടുത്താണ് ഡ്രോണ്‍ ഫോറന്‍സിക് ലാബ്.
ഡ്രോണുകൾ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയുക, കുറ്റാന്വേഷണത്തിന് ഡ്രോണുകളുടെ സഹായം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളാ പൊലീസ് ഡ്രോൺ ഫോറൻസിക്കിന് തുടക്കമിട്ടത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉദ്ഘാടനത്തിന് പിന്നാലെ പറത്തിവിട്ട ചെറുവിമാനം പറന്നുയർന്ന് ചെന്ന് നിന്നതാകട്ടെ മരത്തിലും. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
വേദിയിൽ ഡ്രോണുകൾക്കൊപ്പം തന്നെ ചെറു വിമാനങ്ങളുടെ മോഡലുകളും പ്രദർശിപ്പിച്ചിരുന്നു. ഇത്തരത്തിൽ ഒരു ചെറുവിമാനമാണ് മരത്തിൽ ചെന്ന് ലാൻഡ് ചെയ്തത്. എന്നാൽ ഇന്ധനം തീര്‍ന്നതുകൊണ്ട് മരത്തിന് മുകളിൽ സേഫ് ലാൻഡ് ചെയ്യുകയായിരുന്നു എന്നാണ് കമ്പനി വിശദീകരിക്കുന്നത്.
സൈബർഡോമിന്റെ കീഴിൽ നിലവിൽവരുന്ന ലാബിൽ വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തല വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. കണ്ടെത്തുന്ന ഡ്രോണിന്റെ മെമ്മറി, സോഫ്റ്റ്‌വേർ, ഹാർഡ്‌വേർ, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസ്സിലാക്കാൻ കഴിയും.
ദുരന്തനിവാരണ ഉപകരണങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളും വി.ഐ.പി. സുരക്ഷയ്ക്കാവശ്യമായ ഡ്രോണുകളും ലാബിൽ വികസിപ്പിക്കും. പോലീസ് സൈറണുകളും ബീക്കൺ ലൈറ്റുകളും ഉച്ചഭാഷിണികളുമുള്ള ഡ്രോണുകളും നിർമിക്കും.
പേരൂർക്കട എസ് എ പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, ഉൾപപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
Read More in Kerala
Related Stories
ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടി ; അധ്യാപകര്‍ ഇനി തൂപ്പുകാര്‍
2 years, 10 months Ago
മലയാളത്തിലെ ആദ്യത്തെ സോംബി സിനിമ എന്ന വിശേഷണത്തോടെ 'രാ'
3 years, 11 months Ago
ദിശയുടെ സേവനങ്ങള്‍ ഇനി 104 ലും
3 years, 11 months Ago
ചൂഷണത്തിന് ഇരയായവര്‍ക്ക് സാന്ത്വനമാകാന്‍ സ്നേഹസ്പര്‍ശം
2 years, 9 months Ago
പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിനായി ജനങ്ങളുടെ നെട്ടോട്ടം
3 years, 1 month Ago
Comments