Friday, April 18, 2025 Thiruvananthapuram

പാമ്പുകളെ പിടികൂടാനും ആപ്പ്​: വനംവകുപ്പിന്റേതാണ് സ​ര്‍പ്പ ആപ്പ്

banner

3 years, 8 months Ago | 686 Views

പൊ​തു​ജ​ന​ത്തി​ന്​ ആ​ശ്വാ​സ​മാ​യി പാമ്പുകളെ  പി​ടി​കൂ​ടാ​ന്‍ വ​നം വകുപ്പിന്റെ  സ​ര്‍​പ്പ ആ​പ്പ്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങു​ന്ന പാമ്പുകളെ പി​ടി​കൂ​ടാ​ന്‍ വ​നം​വ​കു​പ്പ് ത​യാ​റാ​ക്കി​യ സ​ര്‍​പ്പ ആ​പ്പ് ഉ​പ​യോ​ഗി​ച്ച്‌ കോ​ന്നി വ​നം ഡി​വി​ഷന്റെ  കീ​ഴി​ല്‍ നി​ര​വ​ധി പാമ്പുകളെയാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ന്നി ഡി​വി​ഷ​ന​ല്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സി​നോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫോ​റ​സ്​​റ്റ്​ സ്ട്രൈ​ക്കി​ങ്​ ഫോ​ഴ്സി​ലെ പാമ്പ്  പി​ടി​ത്ത​ത്തി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് പാമ്പിനെ  പി​ടി​കൂ​ടി സു​ര​ക്ഷി​ത​മാ​യി വി​ട്ട​യ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ജൂ​ണ്‍ പ​തി​ന​ഞ്ച് വ​രെ സം​സ്ഥാ​ന​ത്ത് പി​ടി​കൂ​ടി​യ 1577 പാമ്പുകളിൽ  1137 എ​ണ്ണ​ത്തി​നെ​യും കു​രു​ക്കി​യ​ത് സ​ര്‍​പ്പ ആ​പ്പി​ലൂ​ടെ​യാ​ണ്. ഇ​ഴ​ജ​ന്തു ശ​ല്യ​മു​ള്ള പ്ര​ദേ​ശം ആ​പ്പി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ ആ ​പ​രി​ധി​യി​ലെ അം​ഗീ​കൃ​ത പാമ്പുപിടിത്തകാരന്റെ  നമ്പർ  ല​ഭി​ക്കും. ഇ​തി​ല്‍ വി​ളി​ച്ചാ​ല്‍ ഇ​വ​ര്‍ ഗൂ​ഗി​ള്‍ മാപ്പിന്റെ  സ​ഹാ​യ​ത്തോ​ടെ എ​ത്തി പാമ്പിനെ  പി​ടി​കൂ​ടും. ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ന്ന പാമ്പുകളെ  സു​ര​ക്ഷി​ത​മാ​യി അ​വ​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യി​ല്‍ എ​ത്തി​ക്കാ​നും പൊ​തു​ജ​ന സു​ര​ക്ഷ​യ്ക്കു​മാ​യാ​ണ് ഈ ​ആ​പ്പ് ആ​വി​ഷ്ക​രി​ച്ച​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട നമ്പറുകൾ , പാമ്പ്  ക​ടി​യേ​റ്റാ​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന ആ​ശു​പ​ത്രി​യു​ടെ ഫോ​ണ്‍ നമ്പർ  അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍, പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രു​ടെ​യും ചു​മ​ത​ല ഉ​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നമ്പറുകൾ , അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ആ​പ്പി​ല്‍ ല​ഭ്യ​മാ​ണ്. 



Read More in Kerala

Comments