Wednesday, Dec. 24, 2025 Thiruvananthapuram

സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ 4ന് തുറക്കും: മന്ത്രി ആര്‍ ബിന്ദു

banner

4 years, 3 months Ago | 456 Views

കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ 4ന് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.  കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകളാണ് ആരംഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്ത് വാക്സിനേഷന്‍ ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ലാസ്സുകളുടെ സമയ ക്രമീകരണം സംബന്ധിച്ച കാര്യങ്ങളില്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു. 



Read More in Kerala

Comments