Friday, April 18, 2025 Thiruvananthapuram

എം.ബി രാജേഷ് നിയമസഭാ സ്പീക്കര്‍

banner

3 years, 10 months Ago | 336 Views

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകള്‍ ലഭിച്ച എം ബി രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചു. എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്. ചൊ​വ്വാ​ഴ്​​ച രാവിലെ ഒൻപതിന്‌  നി​യ​മ​സ​ഭ ചേര്‍ന്നയുടന്‍ തന്നെ
സ്​​പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ആരംഭിക്കുകയായിരുന്നു. രാവിലെ പ്രോടേം സ്പീക്കറുടെ നേതൃത്വത്തില്‍ നടന്ന വോട്ടെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
തൃത്താലയില്‍നിന്നുള്ള എം.എല്‍.എയാണ് രാജേഷ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമാണ് .

 



Read More in Kerala

Comments

Related Stories