Wednesday, April 16, 2025 Thiruvananthapuram

കുടുംബശ്രീ സേവനം ഇനി പോലീസ് സ്റ്റേഷനിലും

banner

3 years, 2 months Ago | 327 Views

സ്ത്രീ കര്‍മ്മസേനയെന്ന പേരില്‍ ഇനി മുതല്‍ പോലീസിന്റെ ഭാ​ഗമാകാന്‍ കുടുംബശ്രീ അം​ഗങ്ങളും.

ഡിജിപി അനില്‍ കാന്താണ് പദ്ധതിയുടെ വിശദരേഖ തയാറാക്കിയത്. സ്ത്രീകര്‍മ്മസേനയെന്ന പേരില്‍ പ്രത്യേക സംഘമായി രൂപീകരിക്കുന്ന പദ്ധതിയില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോമും പരിശീലനവും നല്‍കും.കുടുംബശ്രീയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അം​ഗങ്ങള്‍ കേരള പോലീസിലെ സേനാംഗങ്ങളായിട്ടല്ല പ്രവര്‍ത്തിക്കുക. മറിച്ച്‌ സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ് പോലെ ഒരു പ്രത്യേക വിഭാ​ഗമായിരിക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കുക, പോലീസ് സ്റ്റേഷനുകളെ കൂടുതല്‍ സ്ത്രീസൗഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ പദ്ധതിയിലൂടെ കേരളാ പോലീസ് വിഭാവനം ചെയ്യുന്നത്. പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും പോലീസ് സ്റ്റേഷനിലുണ്ടാകണം. നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാര്‍ശപ്രകാരമാണ് ഇത്തരത്തില്‍ പുതിയ പദ്ധതി പോലീസ് സേന രൂപീകരിച്ചത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയാറാക്കാന്‍ ആഭ്യന്തര സെക്രട്ടറി ഡിജിപി അനില്‍ കാന്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ സമൂഹത്തിന്‍റെ അടിത്തട്ട് വരെ സ്വാധീനമുള്ളവരാണ്. സമൂഹത്തിന്റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവര്‍ത്തിക്കുന്നവരായത് കൊണ്ടാണ് കുടുംബശ്രീ പ്രവര്‍ത്തകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇവരെ പോലീസിലും ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.



Read More in Kerala

Comments