നൈന ഫെബിന് 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം.
4 years, 10 months Ago | 820 Views
കേരള സംസ്ഥാന സർക്കാരിന്റെ വനിതാ-ശിശു വികസന വകുപ്പ് കുട്ടികൾക്ക് ഏർപ്പെടുത്തിയ 2020ലെ 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം മുളയുടെ തോഴി നൈനാ ഫെബിന് ലഭിച്ചു.
കല, സാഹിത്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹികം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 6നും 18നും ഇടയിൽ പ്രായമുള്ളവർക്കായി വനിതാ-ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് നൈനയെ തേടിയെത്തിയത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
മുളകളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി തന്റെ കലകളെ വിവിധ രീതികളിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നൈന ഫെബിൻ 2019ലെ സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര പുരസ്‌കാര ജേതാവ് കൂടിയാണ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇ.എം.എം.ആർ.സി. 2019ൽ നൈനയുടെ മുള ജീവിതത്തെയും സംഗീതത്തെയും ആസ്പദമാക്കി നിർമിച്ച ബാംബൂ ബെല്ലാർഡ്‌സ് എന്ന ഡോക്യുമെന്ററി ഇതിനോടകം 48 ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
നടുവട്ടം ഗവ. ജനത ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ നൈന ഫെബിൻ മുളസൗഹൃദ ഗ്രാമം എന്ന തന്റെ പുതിയ പ്രോജക്ടുമായി തിരക്കിലാണ്.
Read More in Kerala
Related Stories
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ 'ഹരിതമിത്രം' ആപ്പ്
4 years, 8 months Ago
ഓപ്പറേഷന് ഹലോ ടാക്സി
4 years, 7 months Ago
കെ-ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക്
4 years, 4 months Ago
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡ്
4 years, 5 months Ago
ഹോട്ടലുകൾക്ക് സ്റ്റാർ കാറ്റഗറി നിശ്ചയിക്കും : മന്ത്രി വീണാജോർജ്
4 years, 4 months Ago
കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് ധനസഹായം, സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
5 years, 3 months Ago
Comments