Wednesday, April 16, 2025 Thiruvananthapuram

മനോജ് എബ്രഹാം വിജിലൻസ് എഡിജിപി

banner

2 years, 9 months Ago | 265 Views

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ  വിജിലൻസിന്റെ ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലസിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടുമെന്നും സംഘടിതമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായിരുന്ന കെ പത്മകുമാറിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്തയെ ബിവറേജസ് കോർപറേഷന്റെ എം ഡിയാക്കി. ബിവറേജസ് കോർപറേഷന്റെ എം ഡി സ്ഥാനം എഡിജിപി സ്ഥാനത്തിന് തത്തുല്യമാക്കി ഉയർത്തിയാണ് നിയമനം

എംആർ അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എഡിജിപി യായി മാറ്റി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിന് ചുമതല നൽകി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനമാറ്റം.

 



Read More in Kerala

Comments