സർക്കാർ സേവനത്തിന് അപേക്ഷാ ഫീസില്ല, ഒരിക്കൽ വാങ്ങിയ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക്
.jpg)
3 years, 6 months Ago | 330 Views
സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോമുകൾ ലളിതമാക്കി ഒരു പേജിൽ പരിമിതപ്പെടുത്തും. വ്യാപാര, വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷാഫീസ് തുടരും.
പൗരന്മാർക്ക് സർട്ടിഫിക്കറ്റുകളോ സേവനങ്ങളോ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കും. അപേക്ഷകളിൽ അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സർക്കാർ സേവനങ്ങൾ പരമാവധി ഓൺലൈനാക്കാനുള്ള നടപടികൾക്ക് പുറമെയാണിത്.
ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റുകൾ മറ്റു സർക്കാർ ഓഫീസുകളിലെ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിഷ്‌കർഷിക്കാം. ഏറ്റവും കുറഞ്ഞത് ഒരു വർഷക്കാലമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ ഉപയോഗത്തിനോ മാത്രമാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് സർട്ടിഫിക്കറ്റിൽ ഇനി രേഖപ്പെടുത്തില്ല.
വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് രേഖകളോ സർട്ടിഫിക്കറ്റുകളോ ഗസറ്റഡ് ഉദ്യോഗസ്ഥൻ അല്ലെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തണമെന്ന രീതി ഒഴിവാക്കി. രേഖകളുടെയോ സർട്ടിഫിക്കറ്റുകളുടെയോ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.
ഇ.ഡബ്ല്യൂ.എസ്. സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റും എസ്.സി, എസ്.ടി. വിഭാഗങ്ങൾക്ക് നിയമപ്രകാരം നൽകുന്ന സർട്ടിഫിക്കറ്റും നിലവിലുള്ള രീതി തുടരും.
നേറ്റിവിറ്റിക്ക് ജനന സർട്ടിഫിക്കറ്റ്
കേരളത്തിൽ ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ചു വർഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ അവരെ നേറ്റീവായി പരിഗണിക്കും. കേരളത്തിന് പുറത്തു ജനിച്ചവർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ നൽകും. ഓൺലൈനായി സ്വീകരിക്കുന്ന അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം.
റസിഡൻസ് സർട്ടിഫിക്കറ്റ് വേണ്ട
റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാൽ മതി. ഇവയില്ലാത്തവർക്ക് തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാം.
അപേക്ഷകന്റെ എസ്.എസ്.എൽ.സി ബുക്ക് / വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് വേണ്ട.
അല്ലാത്തവയ്ക്ക് വില്ലേജ് ഓഫീസറോ തഹസിൽദാറോ ഓൺലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. അപേക്ഷകൻ സത്യവാങ്മൂലവും സമർപ്പിക്കണം.
ലൈഫ് സർട്ടിഫിക്കറ്റിന് കേന്ദ്രസർക്കാർ പെൻഷൻകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള 'ജീവൻ പ്രമാൺ' എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനമുപയോഗിക്കാം. ഇത് കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്.
വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതി.
Read More in Kerala
Related Stories
ഏപ്രിൽ 27 വാഗ്ഭടാനന്ദ ഗുരുവിൻറെ നൂറ്റിമുപ്പത്തിയാറാം ജന്മദിനം
3 years, 11 months Ago
പോക്സോ കോടതികൾ ശിശുസൗഹൃദമാകുന്നു
2 years, 9 months Ago
വീടുകളില്‍ സൗജന്യമായി മരുന്നെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്
3 years, 2 months Ago
ആരോഗ്യം, ആഹാരം, തൊഴില്‍ എന്നിവ ഉറപ്പാക്കി രണ്ടാം പിണറായി സര്‍ക്കാരിന്റെ കരുതല്‍ ബജറ്റ്
3 years, 10 months Ago
'രക്ഷാദൗത്യം'; കേരള ഹൗസില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി
3 years, 1 month Ago
Comments