മാറ്റങ്ങളോടെ കൊച്ചി മെട്രോ യാത്ര നിരക്കില് ഇളവ്
.jpg)
3 years, 6 months Ago | 292 Views
പൊതുജനങ്ങളുടെ ആവശ്യത്തിന് പച്ചക്കൊടിയുമായി കൊച്ചി മെട്രോ റെയില് ലിമിറ്റഡ്. യാത്ര നിരക്കില് ഇളവ് വേണമെന്ന ഏറെക്കാലമായുള്ള ആവശ്യത്തിനാണ് പച്ചക്കൊടി. ഇളവ് വരുത്തി ഉടന് പ്രഖ്യാപനം നടത്തുമെന്ന് മാനേജിങ് ഡയറക്ടര് ലോക്നാഥ് ബെഹ്റ വാര്ത്ത സമ്മേളനത്തില് അറിയിച്ചു. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ഇടയില് കെ.എം.ആര്.എല് നടത്തിയ സര്വേയില് ഉയര്ന്ന ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. സര്വേയില് പങ്കെടുത്തവരില് 77 ശതമാനം ആളുകളുടെയും പ്രധാന ആവശ്യം മെട്രോ യാത്ര ടിക്കറ്റ് നിരക്ക് കുറക്കണമെന്നതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്വേയില് ആകെ പങ്കെടുത്ത 11,199 പേരില് 63 ശതമാനം പേര് മെട്രോ ഉപയോഗിക്കാത്തവരും 37 ശതമാനം മെട്രോ ഉപയോഗിക്കുന്നവരുമായിരുന്നു. യാത്രക്കാരില് 79 ശതമാനവും 22നും 50നും ഇടയില് പ്രായമുള്ളവരുമാണ്. യാത്രക്കാരില് മാനസിക വൈകല്യമുള്ളവര്ക്ക് യാത്ര പൂര്ണമായും സൗജന്യമാക്കും. ഇവര്ക്കൊപ്പമെത്തുന്നയാള്ക്ക് പകുതി നിരക്കില് യാത്ര ചെയ്യാനും അവസരം നല്കും. മെട്രോ ഉപയോഗം ജനകീയമാക്കാന് ബോധവത്കരണം, ഫസ്റ്റ് ആന്ഡ് ലാസ്റ്റ് മൈല് കണക്ടിവിറ്റിക്കായി കൂടുതല് സൗകര്യങ്ങള്, വിദ്യാര്ഥികള്, മുതിര്ന്ന പൗരന്മാര്, പ്രത്യേക പരിഗണന അര്ഹിക്കുന്നവര് തുടങ്ങിയവര്ക്ക് യാത്ര നിരക്കില് പ്രത്യേക ഇളവ്, പ്രതിദിന, വാരാദ്യ, പ്രതിമാസ പാസുകള്, കൊച്ചി വണ് കാര്ഡ് വിപുലീകരണം എന്നിങ്ങനെ ആവശ്യങ്ങളാണ് കൂടുതലായി സര്വേയില് ഉയര്ന്നത്.
ഇതിെന്റ അടിസ്ഥാനത്തില് കെ.എം.ആര്.എല്ലിലെ മുതിര്ന്ന ഉദ്യോഗസ്ഥരുമായി പ്രത്യേക ചര്ച്ച നടത്തി വിവിധ ഇളവുകള് നല്കാന് ആലോചിക്കുകയാണെന്ന് ബെഹ്റ പറഞ്ഞു. ഉത്സവകാല ഡിസ്കൗണ്ടുകള്, വിദ്യാര്ഥികള്, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര് എന്നിവര്ക്കുള്ള പ്രത്യേക ഇളവുകള് പരിഗണിക്കുന്നുണ്ട്. തിരക്ക് കുറഞ്ഞ സമയങ്ങളില് ആളുകളെ ആകര്ഷിക്കാന് പദ്ധതികള്, ഫാമിലി, യാത്ര സംഘങ്ങള് എന്നിവര്ക്ക് പ്രത്യേക ഇളവുകള് എന്നിവയും ആലോചിക്കുന്നുണ്ട്.
യാത്രക്കാരുടെ വാഹനങ്ങള് പാര്ക്ക് ചെയ്യുന്നതിന് ഓരോ സ്റ്റേഷന് പരിധിയിലും എത്ര സ്ഥലം ബാക്കിയുണ്ടെന്ന് അറിയാന് ആപ്പ് കൊണ്ടുവരും. മെട്രോയില് യാത്ര ചെയ്യുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ താമസ സ്ഥലത്ത് എത്തിക്കാന് കെ.എസ്.ആര്.ടി.സിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ഇലക്ട്രിക് ബസുകള് വാടകക്കെടുക്കും. യാത്രക്കാര്ക്ക് ലാസ്റ്റ് മൈല് കണക്ടിവിറ്റിക്കായി കൂടുതല് സൈക്കിളുകള് എത്തിച്ചു. ഇതിെന്റ ഉദ്ഘാടനം സിറ്റി പൊലീസ് കമീഷണര് നാഗരാജു ചകിലം, കൊച്ചിന് സ്മാര്ട്ട്മിഷന് സി.ഇ.ഒ ഷാനവാസ്, ഡി.സി.പി ഐശ്വര്യ ഡോംഗ്രേ എന്നിവര് ചേര്ന്ന് നിര്വഹിച്ചു.
Read More in Kerala
Related Stories
കേരളത്തിന്റെ നിശ്ചലദൃശ്യം തള്ളി
3 years, 3 months Ago
സംസ്ഥാന സര്ക്കാരിന്റെ സിവിലിയന് പുരസ്കാരം വരുന്നു
3 years, 8 months Ago
വെർച്വൽ ഓണാഘോഷത്തിന് തുടക്കം
3 years, 8 months Ago
കൃഷിക്കാര്ക്ക് ഏകീകൃത തിരിച്ചറിയല് നമ്പര്; ഡിജിറ്റലാകുന്നു കൃഷിഭവന്
2 years, 10 months Ago
Comments