അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം, തെരുവുകളിൽനിന്ന് നീക്കണം- സുപ്രീം കോടതി
4 months Ago | 94 Views
രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽണം. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി നിർദേശിച്ചു.
പ്രകടമായും അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഉത്തരവ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണ്ണായക ഉത്തരവ്. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവുനായകളെ പിടികൂടുന്നത് അവിടെ തുറന്നുവിടരുത് എന്ന മുൻ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു.
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണ്. ഏതെങ്കിലും ഒരു ജീവിയെ പേടിച്ച് സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാനാകില്ല. പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. സർക്കാരുകൾക്ക് മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ലന്നും സുപ്രീം കോടതി വ്യക്തമാക്കി.
Read More in India
Related Stories
3 വർഷത്തിനകം 400 വന്ദേഭാരത് ട്രെയിനുകൾ
4 years, 8 months Ago
ഏപ്രിൽ 11 മുതൽ ജോലി സ്ഥലങ്ങളിലും വാക്സിൻ
5 years, 5 months Ago
ഭിന്നശേഷിക്കാർക്കും മാതാപിതാക്കൾക്കും ആശ്വാസം
4 years, 8 months Ago
ഒബിസി ബിൽ രാജ്യസഭയും പാസാക്കി
5 years, 1 month Ago
രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തിൽ; നിലപാടറിയിക്കാതെ ട്വിറ്റർ
5 years, 4 months Ago
കല്‍ക്കരി ഖനിത്തൊഴിലാളികളുടെ ദിനം -മെയ് 4
5 years, 5 months Ago
Comments