ഇന്ത്യ ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടം നേടി ഏഴാം ക്ലാസ് വിദ്യാർത്ഥിനി

3 years, 8 months Ago | 398 Views
വലിയപൊയില്‍ ജിയുപിഎസ് നാലിലാംകണ്ടം ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ധനലക്ഷ്മി സി ബിനോയ് ഇന്ത്യ ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടം നേടി. 108 വേസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് ചെയ്താണ് ഈ 12കാരി നേട്ടം കൊയ്തത്.
ചിരട്ട, ക്ലേ, ന്യൂസ് പേപര്‍, പ്ലാസ്റ്റിക് ബോട്ടിൽ, പഴയ തുണി, ചെരുപ്പ്, കാര്‍ഡ് ബോര്‍ഡ്, ഇലക്‌ട്രിക് വയര്‍, കവുങ്ങിന്‍പാള, പ്ലാസ്റ്റിക് കവര്‍ എന്നിവ ഉപയോഗിച്ച് വീട്, ബോള്‍, ചെരുപ്പ്, മ്യൂസിക് ഇന്‍സ്ട്രുമെന്‍സ്, കാര്‍, ബസ്, കാളവണ്ടി, പക്ഷി, ആന, ശിവലിംഗം, പൂക്കള്‍, ക്രിസ്തുമസ് അപ്പൂപ്പന്‍ എന്നിവയൊക്കെയാണ് ഉണ്ടാക്കിയത്.
കഴിഞ്ഞവര്‍ഷം സ്വന്തമായി എഴുതി പാടി അഭിനയിച്ച രണ്ട് ആല്‍ബവും, സ്വന്തമായി കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, അഭിനയം ഒരുക്കി ഷോർട്ട് ഫിലിമും ചെയ്തിട്ടുണ്ട്. അതിനുശേഷം പ്രമുഖ അന്താരാഷ്ട്ര കമ്പനിയായ ഇറാം ഗ്രൂപ് ചെയ്ത 'ഒരിറ്റ്' എന്ന ഷോർട്ട് ഫിലിമിൽ പ്രധാന വേഷംചെയ്തത് ധനലക്ഷ്മിയാണ്. പ്രശസ്ത സംവിധായകന്‍ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സീരിയലിലും, അദ്ദേഹത്തിന്റെ സിനിമയിലും വേഷം ചെയ്യാന്‍ അവസരവും ലഭിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കിക്ക്.
ഷൂട്ടിങ്ങിന് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇന്ത്യ ബുക് ഓഫ് റെകോര്‍ഡ്സ് ധനലക്ഷ്മിയെ തേടിയെത്തിയത്. ഗോപിനാഥ് മുതുകാടിന്റെ തിരുവന്തപുരത്തെ മാജിക് അക്കാഡമിയിൽ മാജികും പഠിക്കുന്നുണ്ട്.
വലിയപൊയിലിലെ സി ഡി ബിനോയ് - സജ്‌ന ബിനോയ് ദമ്പദികളുടെ ഏകമകളാണ് ധനലക്ഷ്മി.
Read More in Kerala
Related Stories
പുരാണ കഥകളുടെ മുത്തശ്ശി യാത്രയായി
3 years, 11 months Ago
നൈന ഫെബിന് 'ഉജ്ജ്വല ബാല്യം' പുരസ്കാരം.
3 years, 5 months Ago
'പരാതി പരിഹാര ഭവന്' വന്നേക്കും; വകുപ്പുകളെ കാര്യക്ഷമമാക്കാന്‍ സമഗ്ര പരിഷ്കരണം
2 years, 10 months Ago
നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം- ബാലാവകാശ കമ്മീഷന്
3 years, 1 month Ago
വികസനം ഒരോ മനുഷ്യനെയും ചേർത്താകണം'; സ്വതന്ത്ര്യ ദിന സന്ദേശത്തിൽ മുഖ്യമന്ത്രി
3 years, 8 months Ago
Comments