സ്കൂള്‍ തുറക്കല്‍: അക്കാദമിക മാര്‍ഗരേഖ പുറത്തിറക്കി

3 years, 5 months Ago | 290 Views
കേരളപ്പിറവി ദിനത്തില്‍ സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പ് അക്കാദമിക മാര്‍ഗരേഖ പുറത്തിറക്കി. കോവിഡ് മൂലം ക്ലാസ് പഠനത്തിന്റെ നേരനുഭവങ്ങളില്‍ കുറവു സംഭവിച്ച സാഹചര്യത്തില്‍ കുട്ടികളെ മനസിലാക്കി അവരെ പഠനത്തിന്റെ പൊതുധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയിലുള്ളത്.
എല്ലാ മുന്നൊരുക്കങ്ങളോടെയുമാണ് സ്കൂളുകള്‍ തുറക്കുന്നതെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു ആശങ്കയും വേണ്ടെന്നും മാര്‍ഗരേഖ പ്രകാശനം ചെയ്ത് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഏതൊക്കെ പാഠങ്ങള്‍ പഠിപ്പിക്കണം എന്നത് സ്കൂള്‍ തുറന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും. ഓരോ സ്കൂളിന്റെയും സാഹചര്യം അനുസരിച്ച് ടൈം ടേബിള്‍ തയാറാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പ്രധാന നിര്‍ദേശങ്ങള്‍
വ്യത്യസ്ത നിലവാരത്തിലുള്ളവരാണു കുട്ടികളെന്നു പരിഗണിച്ചു ക്ലാസ് മുറിയിലെ പഠനപ്രവര്‍ത്തനം ആസൂത്രണം ചെയ്യണം.
കുട്ടികളിലെ പഠനവിടവുകള്‍ പരിഹരിക്കാന്‍ പദ്ധതിയുണ്ടാവണം.
ആദ്യഘട്ടത്തില്‍ വീഡിയോ ക്ലാസുകളുടെയും ഓണ്‍ലൈന്‍ പഠനപിന്തുണയുടെയും ഒപ്പം കുട്ടികളെ മനസിലാക്കാനും നേരനുഭവം നല്കാനുമായി ക്ലാസ് റൂം പഠനത്തെ ഉപയോഗപ്പെടുത്തണം.
മഴുവന്‍ കുട്ടികളെയും സ്കൂള്‍ അന്തരീക്ഷത്തിലേക്കു തിരികെ കൊണ്ടുവരിക
കുട്ടികളുമായി സ്നേഹോഷ്മള ബന്ധം സ്ഥാപിക്കുക.
കുട്ടികള്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കുക.
അവരുടെ പഠന ഉല്പന്നങ്ങള് അവതരിപ്പിക്കാന്‍ അവസരം നല്‍കുക
ലഘുവ്യായാമങ്ങള്ക്കും ലഘുപരീക്ഷണങ്ങള്ക്കും അവസരം നല്‍കുക
ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം നല്‍കുക
അനുഗുണമായ സാമൂഹികശേഷികള്‍ പ്രോത്സാഹിപ്പിക്കുക
ആവശ്യമെങ്കില്‍ സ്കൂള്‍ കൗണ്‍സലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുക
പുതിയ കാലത്തിനായി അധ്യാപകര്‍ സജ്ജരാകുക
നേരനുഭവത്തേയും ഓണ്‍ലൈന്‍ /ഡിജിറ്റല്‍ പഠനത്തെയും ഫലപ്രദമായി കൂട്ടിയിണക്കുക
വിഡിയോ ക്ലാസിലൂടെ ലഭിച്ച അറിവുകള്‍ പങ്കുവയ്ക്കാനും പ്രയോഗിക്കാനും ക്ലാസ് മുറി ഉപയോഗപ്പെടുത്തുക
പ്രായോഗിക പാഠങ്ങളും ലൈബ്രറി പ്രവര്‍ത്തനങ്ങളും സംഘപ്രവര്‍ത്തനങ്ങളും സ്കൂളില്‍ ചെയ്യാം.
അസൈന്മെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉപയോഗപ്പെടുത്താം
സ്കൂളിലെത്താന്‍ കഴിയാത്തവര്‍ക്ക് വീഡിയോ ക്ലാസുകളും ഓണ്‍ലൈന്‍ പഠനവും തുടര്‍ന്നും ഉപയോഗപ്പെടുത്താം.
പാഠാസൂത്രണം സമഗ്രമാക്കുക
ലഭ്യമാകുന്ന പഠന ദിനങ്ങള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം, വീഡിയോ ക്ലാസുകള്‍ എന്നിവ ഇതിനായി പരിഗണിക്കണം.
എസ്.സി.ഇ.ആര്.ടി. തയാറാക്കുന്ന മാര്ഗരേഖയ്ക്കനുസരിച്ച് ജില്ലാതലത്തില്‍ ഡയറ്റുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക
നവംബറിലെ പഠനപ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തുറക്കുംമുമ്പ് തയാറാക്കുക.
ഓണ്‍ലൈന്‍ പരിശീലനത്തിലൂടെ ഇത് അധ്യാപകരെ പരിചയപ്പെടുത്തുക. ഇതുകൂടി പരിഗണിച്ച് സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് ഇതിനെ സ്കൂള്‍ പദ്ധതിയായി വികസിപ്പിക്കുക.
നവംബറിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഡിസംബറിലെ അക്കാദമിക ആസൂത്രണം പൂര്‍ത്തിയാക്കുക.
ടൈംടേബിള്‍ തയാറാക്കുമ്പോള്‍ ഓരോ സ്കൂളും അവരവരുടെ സാഹചര്യം പരിഗണിക്കുക
സുരക്ഷിതമായി എത്രമാത്രം കുട്ടികളെ എത്തിക്കാനാകും എന്ന് വിലയിരുത്തുക.
കുട്ടികളുടെ എണ്ണം, ക്ലാസ് മുറികള്‍, ഇരിപ്പിടം, ഇവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുക
സഹിതം പോര്‍ട്ടല്‍ ഉപയോഗിച്ച് കുട്ടികളുടെ കഴിവും പഠനപുരോഗതിയും രേഖപ്പെടുത്തുക. അവര്‍ക്ക് നന്നായി ഫീഡ് ബാക് നല്‍കുക
കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിലയിരുത്തി പാഠങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം.
നമ്മുടെ രക്ഷിതാക്കളെ ഫലപ്രദമായി സഹകരിപ്പിക്കുക.
ദേശീയ ആരോഗ്യ മിഷന്റെ വീഡിയോകള്‍ അടക്കം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ സന്ദേശങ്ങള്‍ രക്ഷിതാക്കളില്‍ എത്തിക്കണം. ഇതിനായി പ്രത്യേക രക്ഷകര്തൃവിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യണം.
തുറക്കല്‍ ദിനത്തില്‍ സ്കൂള്‍ അലങ്കരിക്കുക. കുട്ടികളുടെ പഠന ഉല്പന്നങ്ങളും ഇതിനുപയോഗപ്പെടുത്തുക
കുട്ടികളെ ആഘോഷപൂര്‍വം പ്രവേശനകവാടത്തില്നിന്നു തന്നെ സ്വീകരിക്കുക
കഥകളും കവിതകളും പാട്ടുകളും കേള്‍ക്കാനും പാടാനും അവസരമൊരുക്കുക
Read More in Kerala
Related Stories
അണ്ണാനും കുരങ്ങിനും ഇല്ലിക്കമ്പിന്റെ തൂക്കുപാലം; കാട്ടാനയ്ക്ക് അടിപ്പാത
2 years, 9 months Ago
അഞ്ചുതെങ്ങിന്റെ മുഖഛായ മാറ്റാന്‍ ‘ഹരിതവനം’ പദ്ധതി
3 years, 1 month Ago
ചൂഷണത്തിന് ഇരയായവര്‍ക്ക് സാന്ത്വനമാകാന്‍ സ്നേഹസ്പര്‍ശം
2 years, 9 months Ago
ചരിത്രം സൃഷ്ടിച്ച തുടർഭരണത്തിന് ഇന്ന് സത്യപ്രതിജ്ഞ
3 years, 11 months Ago
ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് കോവിഡ് വാക്സിനേഷനോ ആര്.ടി.പി.സി.ആറോ നിര്‍ബന്ധം.
3 years, 4 months Ago
Comments