കോവിൻ വെബ്‌സൈറ്റിൽ വാക്‌സിൻ സ്ലോട്ട് ലഭിക്കുന്നില്ലേ ? മറ്റൊരു വഴി നിർദേശിച്ച് കേരളാ പൊലീസ്
.jpg)
4 years, 1 month Ago | 412 Views
കോവിൻ സൈറ്റിൽ വാക്സിൻ സ്ലോട്ട് ലഭിക്കാത്തവർക്ക് പുതിയ വഴി നിർദേശിച്ച് കേരളാ പൊലീസ്. vaccinefind.in വെബ്സൈറ്റിലൂടെയാണ് വാക്‌സിൻ സ്ലോട്ട് കണ്ടെത്താൻ സാധിക്കുക.
ഒട്ടുമിക്ക വെബ്‌സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണിക്കുമ്പോൾ, ഈ വെബ്‌സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്സിൻ സ്ലോട്ടുകൾ കാണിക്കും. വാക്സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തിയിരിക്കും. അതുകൊണ്ട് തന്നെ വേഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും.
വാക്സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്സിൻ വരുന്നത് പെട്ടെന്ന് തന്നെ അറിയാൻ സാധിക്കും. സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്‌സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും.
ഒരു തവണ സംസ്ഥാനവും ജില്ലയും തെരഞ്ഞെടുത്താൽ, പിന്നീട് ബ്രൗസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും. നമ്മൾ തെരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്സിൻ തെരയുന്ന പ്രക്രിയ വളരെ എളുപ്പമാകുന്നു.
പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40 + ഫിൽട്ടറും, ഡോസ് 1 , ഡോസ് 2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്.മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്‌സൈറ്റ് ലഭ്യമാണ്. MashupStack ഉം കേരളാ പൊലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തത്.
Read More in Kerala
Related Stories
അഞ്ചുതെങ്ങിന്റെ മുഖഛായ മാറ്റാന്‍ ‘ഹരിതവനം’ പദ്ധതി
3 years, 5 months Ago
ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുറയും
3 years, 2 months Ago
രാജമല തുറന്നു : സന്ദർശനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്
4 years, 4 months Ago
പരമോന്നത ഫ്രഞ്ച് പുരസ്കാരം , ഗൗരി പാർവതീ ബായിക്ക് ഷെവലിയർ ബഹുമതി
1 year, 6 months Ago
Comments