Thursday, April 10, 2025 Thiruvananthapuram

നവോദയയിൽ അധ്യാപകർ

banner

3 years, 9 months Ago | 370 Views

കേരള റീജണിലും അവസരം 

നവോദയ വിദ്യാലയ സമിതിയിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും. ആന്ധ്രപ്രദേശ്, കർണാടകം, കേരളം, തെലങ്കാന, പുതുച്ചേരി,ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലായിരിക്കും അവസരം. 2020 -22 അക്കാദമിക് സെഷനി ലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

തസ്തിക, യോഗ്യത എന്ന ക്രമത്തിൽ 

ഫാക്കൽറ്റി കം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : ബിരുദവും പി.ജി.ഡി.സി.എ.യും അല്ലെങ്കിൽ ഡി.ഒ .ഇ. എ. സി./ എൻ. ഐ. ഇ. എൽ. ടി. യിൽ നിന്നുള്ള എ ലെവൽ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ കംപ്യുട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ബി.ഇ./ ബി.ടെക് ./  ബി.എസ് സി./ ബി.സി.എ / ബിരുദാനന്തര ബിരുദം/ എം.സി.എ .

പി.ജി. ടി :  ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദം. ബി.എഡും ഇംഗ്ലീഷ്, ഹിന്ദി ഭാഷയിലെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം.

ടി.ജി.ടി.: എൻ.സി.ഇ.ആർ.ടി.യുടെ റീജിണൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ നടത്തുന്ന നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ബിരുദം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദം / സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസായിരിക്കണം. മാത്‍സ് വിഷയത്തിൽ ഫിസിക്സ് ആൻഡ് കെമിസ്ട്രി /ഇലക്ട്രോണിക്സ്/കംപ്യുട്ടർ സയൻസ് സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദമാണ് പരിഗണിക്കുക. ടി.ജി.ടി.സയന്സിലേയ്ക്ക് ബോട്ടണി, സുവോളജി, കെമിസ്ട്രി ബിരുദക്കാരെയാണ് പരിഗണിക്കുക. ടി.ജി ടി സോഷ്യൽ സയൻസിലും ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, പ്രദേശിക ഭാഷകളിലും ഒഴിവുണ്ട്.

ആർട്ട് ടീച്ചർ : ആർട്സ് ക്രാഫ്റ്റ് ബിരുദം. ഇംഗ്ലീഷ്, ഹിന്ദി ഭാഷയിൽ അധ്യാപന പരിചയ മുണ്ടായിരിക്കണം.

മ്യൂസിക് ടീച്ചർ : മ്യൂസിക്കിൽ ബിരുദം.  ഇംഗ്ലീഷ്, ഹിന്ദി ഭാഷയിൽ അധ്യാപന പരിചയ മുണ്ടായിരിക്കണം. 

ലൈബ്രേറിയൻ : ലൈബ്രറി സയൻസ് ബിരുദം. ഇംഗ്ലീഷ്, ഹിന്ദി ഭാഷയിൽ പ്രവൃത്തി പരിചയ മുണ്ടായിരിക്കണം.

വൊക്കേഷണൽ (ഷോർട് ഹാൻഡ് ഇംഗ്ലീഷ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം): ഷോർട് ഹാൻഡ് ഇംഗ്ലീഷിലേക്ക് ബിരുദം/ ബിരുദാനന്തര ബിരുദം സ്റ്റെനോഗ്രാഫി ഇംഗ്ലീഷിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ.

ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസത്തിൽ ഹോട്ടൽ മാനേജ്‌മെന്റ് ബിരുദം/ ഡിപ്ലോമ യാണ് യോഗ്യത.

പ്രായപരിധി : 50 വയസ്സ് 

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.navodya.gov.in  എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലൈ 11.



Read More in Opportunities

Comments