Thursday, July 31, 2025 Thiruvananthapuram

മേരി കോമിന് വിജയത്തുടക്കം

banner

4 years Ago | 349 Views

ഒളിംപിക്‌സില്‍ ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോമിന് വിജയത്തുടക്കം. വനിതകളുടെ ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ ഡൊമനിക്കന്‍ റിപബ്ലിക്കിന്റെ മിഗ്വെലിന ഹെര്‍ണാണ്ടസ് ഗ്രാസ്യയെ തോല്‍പിച്ച്‌ മേരികോം പ്രീക്വാര്‍ട്ടറില്‍ കടന്നു. 4-1 നായിരുന്നു ആറു തവണ ലോക ചാംപ്യനായ മേരി കോമിന്റെ വിജയം. തന്നേക്കാള്‍ 15 വയസ് കുറവുള്ള താരത്തെയാണ് മേരികോം പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍തന്നെ മത്സരത്തില്‍ ആധിപത്യം നേടിയ മേരി കോം ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി നേരിട്ടില്ല. കൊളംബിയയുടെ വലന്‍സിയയാണ് അടുത്ത റൗണ്ടില്‍ മേരികോമിന്റെ എതിരാളി.  2012 ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് മേരി കോം.



Read More in Sports

Comments

Related Stories