ഷവര്‍മ ഉണ്ടാക്കാന്‍ മാനദണ്ഡം ലൈസന്‍സില്ലാത്ത കടകള്‍ പൂട്ടിക്കും- ആരോഗ്യമന്ത്രി
3 years, 7 months Ago | 374 Views
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനാ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന മുദ്രാവാക്യത്തിലൂന്നി സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ നടത്തുന്നത് തുടരുന്നുണ്ട്. പഴകിയ മാംസം, പാതിവെന്ത മാംസം, ഫാസ്റ്റ് ഫുഡിനൊപ്പം നല്കുന്ന മയോണൈസ് തയ്യാറാക്കുന്ന രീതി, ശുചിത്വമില്ലാത്ത സാഹചര്യം തുടങ്ങിയവയാണ് പലപ്പോഴും ഷവര്‍മ കഴിച്ചുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാനും ഷവര്‍മ ഉണ്ടാക്കുന്നതിന് പ്രത്യേക മാനദണ്ഡം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രവര്‍ത്തന ലൈസന്‍സ് എടുക്കാത്ത കടകളുണ്ട്. അത് ജില്ലാ അടിസ്ഥാനത്തില്‍ പരിശോധിക്കും. ലൈസന്‍സ് ഇല്ലാത്ത കടകള്‍ അടച്ചുപൂട്ടിക്കും. നിശ്ചിത മാനദണ്ഡം പാലിക്കാത്ത കടയുടമകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
4888 കിലോ പഴകിയ മത്സ്യം ഇതുവരെ ഓപ്പറേഷന് മത്സ്യയിലൂടെ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. എന്തൊക്കെ രാസപദാര്‍ഥങ്ങളാണ് മത്സ്യങ്ങളില്‍ ചേര്‍ത്തിരിക്കുന്നത് എന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടക്കുകയാണ്. ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി ജില്ലാ അടിസ്ഥാനത്തില്‍ മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More in Kerala
Related Stories
'പരാതി പരിഹാര ഭവന്' വന്നേക്കും; വകുപ്പുകളെ കാര്യക്ഷമമാക്കാന്‍ സമഗ്ര പരിഷ്കരണം
3 years, 6 months Ago
മസിനഗുഡിയിലെ നാട്ടുകാരുടെ പ്രിയപ്പെട്ട റിവാൾഡോ കൂട്ടിൽ കയറി
4 years, 7 months Ago
സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ 4ന് തുറക്കും: മന്ത്രി ആര് ബിന്ദു
4 years, 3 months Ago
കേരളത്തിൽ വാക്സിനെടുക്കാൻ 15 ലക്ഷം കുട്ടികൾ; ജനുവരി രണ്ടിനുശേഷം മുൻഗണന കുട്ടികൾക്ക്
3 years, 11 months Ago
'ആരാമം ആരോഗ്യം' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു
4 years, 6 months Ago
ജില്ലാ പോലീസിൽ പെഡൽ പോലീസ് സംവിധാനം
4 years, 8 months Ago
Comments