Saturday, April 19, 2025 Thiruvananthapuram

അയ്യന്‍കാളി ജയന്തി ആഘോഷം 28 ന്

banner

3 years, 7 months Ago | 349 Views

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് മഹാത്മാ അയ്യന്‍കാളിയുടെ 158-ാം ജയന്തി ആഘോഷം ആഗസ്റ്റ് 28-ന് സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും.

പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്കവിഭാഗ വികസനവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ സംബന്ധിക്കും. എം.പിമാരായ ശശിതരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സോമപ്രസാദ്, മേയര്‍ ആര്യ രാജേന്ദ്രന്‍, എം.എല്‍.എമാരായ വി.കെ.പ്രശാന്ത്, വി.ശശി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, കൗണ്‍സിലര്‍ ഡോ.കെ.എസ്.റീന തുടങ്ങി മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.



Read More in Kerala

Comments