Wednesday, Aug. 20, 2025 Thiruvananthapuram

സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണ യൂണിറ്റ് : റഷ്യയും കേരളവും തമ്മില്‍ ചര്‍ച്ച

banner

4 years Ago | 528 Views

സ്പുട്‌നിക് വാക്‌സിന്റെ നിര്‍മ്മാണ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതിന് റഷ്യയും കേരളവും തമ്മില്‍ ചര്‍ച്ച നടത്തി. തോന്നയ്ക്കലില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള താത്പര്യ പത്രം സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ഉടന്‍ കൈമാറും.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന കോര്‍പറേഷനും റഷ്യയെ പ്രതിനിധീകരിച്ച് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമാണ് ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ തോന്നക്കലില്‍ വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റിന്  സ്ഥലം കണ്ടെത്താന്‍ തീരുമാനമായത്.

ബയോടെക്‌നൊളജിക്കല്‍ പാര്‍ക്കില്‍ യൂണിറ്റിനായി സ്ഥലം നല്‍കാമെന്നാണ് കേരളം നിര്‍ദേശിച്ചിരിക്കുന്നത്. താത്പര്യ പത്രം സംബന്ധിച്ച കരട് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ തയ്യാറാക്കി ഉടന്‍ കൈമാറും.

ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പടെ ഏഴ് ഫര്‍മാ കമ്പനികളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്..



Read More in Kerala

Comments

Related Stories