ബില്ലുണ്ടോ, GST വകുപ്പ് എന്നും സമ്മാനം തരും; മാസത്തിലെ വിജയിക്ക് ഒന്നാംസമ്മാനം 10 ലക്ഷം
.jpg)
2 years, 12 months Ago | 556 Views
നികുതിവെട്ടിപ്പ് തടയാന്‍ ബില്ലുകള്‍ ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ചരക്കുസേവനനികുതി വകുപ്പിന്റെ 'ലക്കി ഡിപ്പി'ല്‍ ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും സമ്മാനങ്ങള്‍. ആഴ്ചയിലും മാസത്തിലും പ്രത്യേക നറുക്കെടുപ്പുകളും നടത്തും.
വിശേഷാവസരങ്ങളില്‍ ബമ്പര്‍ സമ്മാനവും ഉണ്ടാകും. വര്‍ഷം അഞ്ചുകോടിരൂപയുടെ സമ്മാനങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ലക്കി ബില്‍ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് നറുക്കെടുപ്പ്. ഉപഭോക്താക്കള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. സാധനങ്ങളും സേവനങ്ങളും വാങ്ങിയതിന്റെ ബില്ലുകള്‍ ഇതില്‍ അപ്ലോഡ്ചെയ്യണം. ഈ ബില്ലുകളാണ് നറുക്കെടുക്കുക.
ലക്കി ബില്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് സംസ്ഥാന ചരക്കുസേവനനികുതി വെബ്സൈറ്റായ www.keralataxes.gov.in-ല്‍നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം. തുടര്‍ന്ന് പേര്, വിലാസം, മൊബൈല്‍നമ്പര്‍ എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യണം.
മാസത്തിലെ വിജയിക്ക് ഒന്നാംസമ്മാനം 10 ലക്ഷം
ദിവസേനയുള്ള നറുക്കെടുപ്പ്: 1000 രൂപയുടെ ഗിഫ്റ്റ് പായ്ക്കറ്റ് (25പേര്‍ക്ക് വീതം കുടുംബശ്രീയുടെയും വനശ്രീയുടെയും)
ആഴ്ചതോറും നറുക്കെടുപ്പ്: 25 പേര്‍ക്ക് മൂന്നുപകലും രണ്ടുരാത്രിയും കെ.ടി.ഡി.സി.യുടെ ഹോട്ടലുകളില്‍ സൗജന്യ സകുടുംബ താമസം.
പ്രതിമാസ നറുക്കെടുപ്പ്: ഒന്നാംസമ്മാനം 10 ലക്ഷംരൂപ. രണ്ടാംസമ്മാനം രണ്ടുലക്ഷംവീതം അഞ്ചുപേര്‍ക്ക്. മൂന്നാംസമ്മാനം ഒരുലക്ഷം രൂപവീതം അഞ്ചുപേര്‍ക്ക്.
ബമ്പര്‍ സമ്മാനം 25 ലക്ഷംരൂപ
Read More in Kerala
Related Stories
സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവര്‍
3 years, 5 months Ago
മസിനഗുഡിയിലെ നാട്ടുകാരുടെ പ്രിയപ്പെട്ട റിവാൾഡോ കൂട്ടിൽ കയറി
4 years, 3 months Ago
ആരാധനാലയങ്ങളില്‍ ശബ്ദ നിയന്ത്രണം: വ്യവസ്ഥകള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍
3 years, 2 months Ago
കണ്ണൂർ വിമാനത്താവളത്തിൽ ‘ഗഗൻ’ സംവിധാനം; പരീക്ഷണപ്പറക്കൽ നടത്തി
3 years, 6 months Ago
Comments