തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാർക്ക് സീഡ് ബോളുകൾ സമ്മാനം.
3 years, 4 months Ago | 361 Views
രാജ്യാന്തര പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് അപൂർവമായ ഒരു സമ്മാനം ലഭിച്ചു- സീഡ് ബോളുകൾ. മണ്ണുരുളകൾക്കുള്ളിൽ ഫലവൃക്ഷങ്ങളുടെ വിത്തുകൾ വച്ച സമ്മാനം തയാറാക്കിയത് ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ്. ഇവയോടൊപ്പം വൃക്ഷത്തൈകളും യാത്രക്കാർക്കു സമ്മാനിച്ചു.
പ്രകൃതി സംരക്ഷണത്തിനായി ഒട്ടേറെ പുതിയ പദ്ധതികൾ വിമാനത്താവളത്തിൽ നടപ്പാക്കുന്നുണ്ട്. പുതുതായി 9000 വൃക്ഷങ്ങളാണ് വിമാനത്താവളത്തിൽ നട്ടു പരിപാലിക്കുന്നത്. ഇതിൽ 3500 എണ്ണം ടെർമിനലിനുള്ളിലാണ്. 108 വിഭാഗത്തിലുള്ള സസ്യങ്ങൾ നിലവിൽ വിമാനത്താവളത്തിൽ ഉണ്ട്. ഇതിൽ 4560 എണ്ണം പൂച്ചെടികളാണ്. 80 സെന്റ് വിസ്തീർണമുള്ള ഔഷധസസ്യത്തോട്ടവും വിമാനത്താവളത്തിൽ പരിപാലിക്കുന്നുണ്ട്. 1200 സസ്യങ്ങൾ വായു ശുദ്ധീകരിക്കാൻ ശേഷിയുള്ളവയാണ്. ആകെ 23450 ചതുരശ്ര മീറ്ററിലാണ് സസ്യങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്.
Read More in Kerala
Related Stories
ഇനി വീട്ടുവളപ്പിലും വൈദ്യുതി 'വിളയും' !
4 years Ago
സര്‍ക്കാര്‍ ഓഫീസില്‍ ഇനി കടലാസ് രശീതിയില്ല; പണമടച്ച വിവരങ്ങള്‍ മൊബൈലില്‍ കിട്ടും
3 years, 6 months Ago
എസ്എസ്എൽസി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെയെന്ന് വിദ്യാഭ്യാസ മന്ത്രി
4 years, 6 months Ago
ചരിത്രം സൃഷ്ടിച്ച തുടർഭരണത്തിന് ഇന്ന് സത്യപ്രതിജ്ഞ
4 years, 7 months Ago
വേനൽമഴ ഇടിമിന്നൽ : ജാഗ്രത നിർദ്ദേശങ്ങൾ
4 years, 8 months Ago
അഞ്ച് കുട്ടികള്‍ക്ക് ധീരതക്കുള്ള ദേശീയ പുരസ്കാരം
3 years, 10 months Ago
Comments