സർക്കാർ ഓഫിസുകളിൽ പണമടയ്ക്കാൻ ഇനി eTR5

2 years, 9 months Ago | 289 Views
സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പണമടയ്ക്കുന്നതിന് ഇനി eTR5. നേരത്തേയുള്ള പേപ്പർ TR5നു പകരമായാണു പുതിയ ഇല്കട്രോണിക് റെസിപ്റ്റ് സംവിധാനം. ട്രഷറി സംവിധാനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് eTR5 അടക്കമുള്ള നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതെന്നു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ട്രഷറി സംവിധാനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി വരുന്ന ഓഗസ്റ്റ് മുതൽ ഉദ്യോഗസ്ഥർക്ക് ബയോമെട്രിക് ഒതന്റിഫിക്കേഷൻ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിലേക്കുള്ള വരവുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കുന്നതിനായി രൂപം നൽകിയ ഇ-ട്രഷറിയിൽ പുതുതായി ഉൾപ്പെുടത്തി eTR5 മൊഡ്യൂൾ വഴിയാണു ഇലക്‌ട്രോണിക് TR5 പ്രവർത്തിക്കുന്നത്. ഓഫിസ് ജീവനക്കാർക്ക് കംപ്യൂട്ടർ വഴിയും ഫീൽഡ് ജീവനക്കാർക്ക് മൊബൈൽഫോൺ വഴിയും ഇതു പ്രവർത്തിപ്പിക്കാം. ഇടപാടുകൾ അന്നന്നുതന്നെ റീകൺസിലിയേഷൻ നടത്താനാകും. ഓഫിസുകളിൽ സ്വീകരിക്കുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങൾ മേലധികാരികൾക്ക് ഏതുസമയവും പരിശോധിക്കാനാകുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകത.
Read More in Kerala
Related Stories
കുട്ടികളുടെ മൊബൈല്‍ പ്രേമം തടയാന്‍ 'കൂട്ട്' ഒരുക്കി കേരള പോലീസ്
2 years, 10 months Ago
രണ്ട് ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് പുരസ്കാരങ്ങള്‍ നേടി സംസ്ഥാനം
3 years, 4 months Ago
കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് ധനസഹായം, സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
3 years, 9 months Ago
വ്യാജ പട്ടയങ്ങൾക്ക് വിട ഇനി ഇ-പട്ടയം
2 years, 11 months Ago
Comments