2 വർഷത്തിനുള്ളിൽ റോഡ് അപകടങ്ങൾ നേർപകുതിയായി കുറയ്ക്കാൻ കേന്ദ്രം
4 years, 6 months Ago | 954 Views
കേരളത്തിലെ പ്രധാന റോഡുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയുടെ പരിധിയിൽ കൊണ്ടുവരുന്നത് 2 വർഷത്തിനുള്ളിൽ റോഡ് അപകടങ്ങൾ നേർപകുതിയായി കുറയ്ക്കാൻ. അമിത വേഗത്തിനു തടയിട്ടു സംസ്ഥാനത്ത് അപകടങ്ങൾ 50% കുറയ്ക്കാനാണു കേന്ദ്ര നിർദേശം.
ട്രാഫിക് നിയമ ലംഘനങ്ങൾ വിലയിരുത്തി സോഫ്റ്റ്‌വെയർ തന്നെ പിഴയിടുന്ന രീതി വരുന്നതോടെ നിയമം കർശനമാക്കാൻ സാധിക്കുമെന്നാണു വിലയിരുത്തൽ. നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ നേരിട്ടു കേന്ദ്രസർക്കാരിന്റെ സെർവറിലേക്കു പോകും. അവിടെനിന്നു പിഴയടയ്ക്കേണ്ട വിവരം വാഹന ഉടമയ്ക്ക് എസ്എംഎസ് ആയി എത്തുമ്പോൾ തന്നെ പ്രത്യേക കോടതിയിലേക്കും ചെല്ലും. ശുപാർശ ചെയ്തു പിഴ ഒഴിവാക്കാൻ സാധിക്കില്ലെന്നർഥം.
ഒരു വർഷം നാലായിരത്തിലധികമാണ് അപകട മരണങ്ങൾ. അമിത വേഗമാണു കേരളത്തിലെ റോഡുകളുടെ പ്രധാന വില്ലൻ. 2018ൽ ദേശീയപാതയിലെയും മറ്റും വേഗത്തിൽ മാറ്റം വരുത്തിയെങ്കിലും കേരളം 2014 പുറത്തിറക്കിയ ഉത്തരവിലെ വേഗനിയമമാണു പിന്തുടരുന്നത്. സ്കൂളുകൾക്കു സമീപം എല്ലാ വാഹനങ്ങളുടെയും വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്.
Read More in Kerala
Related Stories
ബസന്ത് ബാലാജിയെ കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചു
4 years, 11 months Ago
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ 'ഹരിതമിത്രം' ആപ്പ്
4 years, 8 months Ago
തകരാറുകള്‍ സ്വയം തിരിച്ചറിയും, അറിയിപ്പ് നല്‍കും സ്മാര്‍ട്ട് കോച്ചുകള്‍ എത്തിത്തുടങ്ങി
4 years, 9 months Ago
ആയിരം രൂപയിലധികമുള്ള വൈദ്യുതി ബിൽ ഓൺലൈൻ വഴി മാത്രം : വൈദ്യുതി ബോർഡ്
5 years, 4 months Ago
'പരാതി പരിഹാര ഭവന്' വന്നേക്കും; വകുപ്പുകളെ കാര്യക്ഷമമാക്കാന്‍ സമഗ്ര പരിഷ്കരണം
4 years, 3 months Ago
ജില്ലാ പോലീസിൽ പെഡൽ പോലീസ് സംവിധാനം
5 years, 5 months Ago
Comments