പൂര്‍ണമായും എച്ച്.ഐ.വി പോസിറ്റീവായവര്‍ ജീവനക്കാരായുള്ള ഏഷ്യയിലെ ആദ്യ കഫേ കൊല്‍ക്കത്തയില്‍
3 years, 8 months Ago | 407 Views
കഫേ പോസിറ്റീവ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പ്രധാനലക്ഷ്യം എച്ച്.ഐ.വി പോസിറ്റീവായ ആളുകളെ സംബന്ധിച്ചുള്ള തെറ്റായധാരണകള്‍ മാറ്റുക എന്നുള്ളതാണ്.
ഏഴ് കൗമാരക്കാരാണ് കഫേയിലെ ജീവനക്കാർ. മുഴുവന്‍ പേരും എച്ച്.ഐ.വി പോസിറ്റീവായവരാണ്. കഫേയുടെ ഉടമയായ കല്ലോള്‍ ഘോഷ് ആനന്ദനഗറിലെ ഒരു എന്‍.ജി.ഒയുടെ സ്ഥാപകന്‍ കൂടിയാണ്. കുട്ടികളിലെ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുക, എച്ച്.ഐ.വി ബാധിച്ചവരുടെ ഉന്നമനം എന്നിവ ലക്ഷ്യമിട്ടാണ് എന്‍.ജി.ഒ പ്രവര്‍ത്തിക്കുന്നത്.
ഫ്രാങ്ക്ഫര്‍ട്ടിലെ ഒരു കഫേയില്‍ നിന്നാണ് തനിക്ക് ഇത്തരമൊരു ആശയം ലഭിച്ചതെന്ന് ഘോഷ് പറയുന്നു. ജുവൈനല്‍ ജസ്റ്റിസ് നിയമമനുസരിച്ച് 18 വയസിന് ശേഷം കുട്ടികള്‍ക്ക് അനാഥാലയങ്ങളില്‍ കഴിയാനാവില്ല. 18 വയസിന് ശേഷം ഈ കുട്ടികള്‍ എന്തു ചെയ്യുമെന്ന ചോദ്യമാണ് കഫേ തുടങ്ങാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.
2018ലാണ് താന്‍ ആദ്യമായി കഫേ തുടങ്ങിയത്. ഇപ്പോള്‍ ബിസിനസ് വ്യാപിപ്പിക്കുകയാണ്. കിഴക്കന്‍ ഇന്ത്യയില്‍ ഇതുപോലത്തെ 30 കഫേകള്‍ കൂടി തുടങ്ങാനാണ് പദ്ധതി. കഫേയെ സംബന്ധിച്ച ആളുകള്‍ക്ക് നല്ല പ്രതികരണമല്ല ഉണ്ടായിരുന്നത്. എന്നാല്‍, കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ ചിലരെങ്കിലും ഒപ്പം നില്ക്കാന് തയാറായെന്നും ഘോഷ് പറഞ്ഞു. കഫേക്കായി ഷെഫിനെ ലഭിക്കുകയെന്നതായിരുന്നു മറ്റൊരു വെല്ലുവിളി. നേരത്തെ തെരഞ്ഞെടുത്ത ഷെഫ് കുടുംബത്തിന്റെ എതിര്‍പ്പ് കാരണം ജോലിക്ക് വരാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
Read More in World
Related Stories
ലോക നൃത്ത ദിനം
7 months, 2 weeks Ago
വ്യാപാരവഴിയിൽ കപ്പൽ കുടുങ്ങി: ഈജിപ്തിലെ സൂയസ് കനാലില്‍ ഗതാഗതക്കുരുക്ക്.
4 years, 8 months Ago
ആദ്യത്തെ അറബ് ബഹിരാകാശ മിഷന്
4 years, 5 months Ago
വൗച്ചേഴ്സ് ഫോര്‍ വാക്സിന് : പിസയ്ക്ക് വിലക്കിഴിവ് അടക്കം ആകര്‍ഷകമായ സമ്മാനങ്ങൾ
4 years, 4 months Ago
100 ദിവസം കൊണ്ട് ഓടിയത് 4216.4 കിലോമീറ്റർ: ലോക റെക്കോർഡ് നേടി 35 കാരി
3 years, 7 months Ago
ഗിന്നസിൽ ഇടം നേടി മാങ്ങ
4 years, 7 months Ago
യു.എ.ഇ കാത്തിരിക്കുന്നു ഏഴ് ആകാശ വിസ്മയങ്ങള്‍ക്ക്
4 years, 6 months Ago
Comments