കാങ് കോങ് ചീര എന്ന 'പവര്‍ ഹൗസ് ഇലക്കറി'
.jpg)
3 years, 9 months Ago | 375 Views
ജീവകങ്ങളുടെയും ധാതുക്കളുടെയും നിരോക്സീകാരകങ്ങളുടെയും കലവറയാണ് കാങ് കോങ് എന്ന വെള്ളച്ചീര. അധികമാരും ശ്രദ്ധിക്കാത്ത ഈ ഇലക്കറിവിള ഉഷ്ണമേഖലയിലെ ചതുപ്പുകളിലും വെള്ളക്കെട്ടിലുമൊക്കെയാണ് തഴച്ചുവളരുന്നത്. വയൽച്ചീര എന്നും പേരുണ്ട്. ദ്രുതവളർച്ചയുള്ള ഇത് സാധാരണ ഒരടി ഉയരത്തിൽ വളരും; താങ്ങുകൊടുത്തു വളർത്തിയാൽ രണ്ടടിയോളം പൊങ്ങും. ചൈനീസ് വാട്ടർ ക്രെസ്, ചതുപ്പിലെ കാബേജ് എന്നെല്ലാം വിളിപ്പേരുണ്ട്. നനവിഷ്ടപ്പെടുന്ന ജലസസ്യമെന്നു പറയാം. സ്വാദിൽ കുരുമുളകിനോട് സാദൃശ്യമുള്ള ഇത് പച്ചക്കറിമാളുകളിൽ വിൽപ്പനയ്ക്ക് എത്താറുണ്ട്.
രണ്ട് തരം
വയൽച്ചീര രണ്ടുതരമുണ്ട്. പച്ച തണ്ടുള്ളതും വെള്ളത്തണ്ടുള്ളതും. മുളയിലകൾപോലെ അഗ്രം കൂർത്ത ഇലകളുള്ള ഒരിനവും വട്ടത്തിൽ വീതിയുള്ള ഇലകളുള്ള മറ്റൊന്നും. ഇതിൽ വെള്ളത്തണ്ടുള്ള വയൽച്ചീര കേരളത്തിലെ വയലുകളിലും വെള്ളക്കെട്ടുകളിലും സുലഭം. പലരും ഇതിനെ ഒരു കളയായാണ് കാണുന്നത്; ആരും ഇതിന്റെ മഹത്ത്വം അറിയുന്നില്ല. ഇലക്കറികളോട് താത്പര്യം വർധിച്ചതോടെ പലരും വയൽച്ചീര വളർത്താൻ തുടങ്ങി. തണ്ട് മുറിച്ചുനട്ടോ വിത്തുകൾ വഴിയോ കൃഷി ചെയ്യാം. ഗ്രോബാഗിലും ചട്ടിയിലും വളർത്താം. വയലിലോ ചതുപ്പിലോ നിന്ന് ഇതിന്റെ നല്ല തണ്ടുകൾ ശേഖരിച്ചു നട്ടാൽമതി.
സ്ഥിരം നനവ് നിർബന്ധം
ബക്കറ്റിലോ പരന്ന ബേസിനിലോ ജലാശയംപോലെ ഒരുക്കിയാൽ അതിലും വളർത്താം. ചട്ടിയിൽ വളർത്തുമ്പോൾ രണ്ടു ചട്ടികൾ ഉപയോഗിക്കുന്ന പതിവ് ചില സ്ഥലങ്ങളിലുണ്ട്. ഒന്ന് വലുതും മറ്റൊന്ന് ചെറുതും. പോട്ടിങ് മിശ്രിതം നിറച്ച ചെറുതിലെ തണ്ടുകൾ നട്ട് ഇത് വെള്ളംനിറച്ച രണ്ടാമത്തത്തിലേക്ക് ഇറക്കിവെക്കുന്നു. സ്ഥിരം നനവ് കിട്ടാനാണിത്. ഇടയ്ക്കു മാറ്റണം എന്നു മാത്രം. ജൈവവളങ്ങൾ മതിയാകും. 15-20 ദിവസം കൂടുമ്പോൾ വിളവെടുക്കാം. ഇല നുള്ളി വളർത്തിയാൽ കുറ്റിച്ചെടിയായിനിൽക്കും. ഇളംതണ്ടും ഇലകളുമാണ് ഭക്ഷ്യയോഗ്യം. സലാഡായും വേവിച്ചും കഴിക്കാം. ചീരപോലെ ഇലയും തണ്ടും ചെറുതായരിഞ്ഞു തോരനാക്കാം. സൂപ്പ്, സ്റ്റൂ, ധാന്യമാവുകൾ എന്നിവയിൽ ചേർക്കുന്നു.
പോഷകസമൃദ്ധി
പാല്, നേന്ത്രപ്പഴം, ഓറഞ്ച് തുടങ്ങിയ മികച്ച ഭക്ഷണങ്ങളോടൊപ്പം കിടപിടിക്കുന്നതാണ് വയൽച്ചീരയുടെ പോഷകസമൃദ്ധി. രക്തസമ്മർദം കുറയ്ക്കുക, അർബുദപ്രതിരോധശേഷി, കാഴ്ചശക്തി വർധിപ്പിക്കുക, രോഗപ്രതിരോധശേഷി നൽകുക, ത്വക്ക് രോഗങ്ങൾ ശമിപ്പിക്കുക തുടങ്ങി നിരവധിയാണ് ഉപയോഗങ്ങൾ. മികച്ച കാലിത്തീറ്റയുമാണ്. എന്തായാലും കാങ് കോങ് എന്ന വയൽച്ചീര അത്ര നിസ്സാരനല്ല. ഇലക്കറികളിലെ അറിയപ്പെടാത്ത ഒരു താരമാണ്.
Read More in Environment
Related Stories
ബിവിത്ത് വെസ്റ്റേൺ ഗാർട്ട്സ്
10 months Ago
ചുവന്നു തുടുത്തു മാത്രമല്ല.. കറുത്ത നിറത്തിലുമുണ്ട് ആപ്പിള്‍
3 years, 10 months Ago
ചെമ്പരത്തി (Hibiscus)
3 years, 11 months Ago
മലബാർ തീരത്തെ സമുദ്രജലത്തിൽ മൈക്രോ പ്ലാസ്റ്റിക്; മലയാളി ഗവേഷകയുടെ പഠനത്തിന് അംഗീകാരം.
3 years, 10 months Ago
നൂർ ജഹാൻ മാമ്പഴം : ഒരെണ്ണത്തിനു 500 മുതൽ 1000 രൂപ വരെ വില
3 years, 10 months Ago
അനൈസോക്കൈലസ് കന്യാകുമാരിയെന്‍സിസ്; മരുത്വാമലയില്‍നിന്ന് പുതിയ സസ്യം
3 years, 11 months Ago
നെപ്ട്യൂണിന് യുറാസിനെക്കാള് നിറം കൂടും; പിന്നില്‍ കനം കുറഞ്ഞ പാളികള്‍
2 years, 10 months Ago
Comments