Thursday, April 10, 2025 Thiruvananthapuram

2021 ലോകത്താകെ രേഖപ്പെടുത്തിയതില്‍ ചൂടേറിയ അഞ്ചാം വര്‍ഷമെന്ന് ശാസ്ത്രഞ്ജര്‍

banner

3 years, 2 months Ago | 289 Views

ലോകത്താകെ ഇതുവരെ രേഖപ്പെടുത്തിയതിൽ ചൂടേറിയ അഞ്ചാമത്തെ വർഷമായിരുന്നു കഴിഞ്ഞ വർഷമെന്ന് യൂറോപ്യൻ യൂണിയൻ ശാസ്ത്രഞ്ജർ. ആഗോള താപനത്തിന് കാരണമായ കാർബൺ ഡയോക്സൈഡിന്റെയും മീഥെയ്നിന്റെയും അളവാണ് ചൂടേറാൻ കാരണം. യൂറോപ്യൻ യൂണിയനിലെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ഏഴു വർഷമായിരുന്നു റെക്കോഡ് ചൂട് രേഖപ്പെടുത്തിയ വർഷങ്ങളെന്നും റിപ്പോർട്ട് പറയുന്നു. 2021 ൽ ശരാശരി ആഗോള താപനില 1.1 -1.2 ഡിഗ്രി സെൽഷ്യസായിരുന്നുവെന്നും വെളിപ്പെടുത്തൽ. കാലാവസ്ഥാ വ്യതിയാനം വെളളപ്പൊക്കങ്ങളുടെ സാധ്യത 20 ശതമാനം വർധിപ്പിച്ചുവെന്ന് ശാസ്ത്രഞ്ജർ പറയുന്നു.

ഇതിന് മുമ്പ് 2016 ലും 2020 ലുമാണ് ഏറ്റവും ഉയർന്ന താപം രേഖപ്പെടുത്തിയത്. 2015 ലെ പാരീസ് ഉടമ്പടി പ്രകാരം രാജ്യങ്ങൾ ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസ് ആവാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും 2030 ഓടെ മാത്രമായിരിക്കും ഇതിന്റെ പ്രതിഫലനം ഉണ്ടാകുക. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനം കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിച്ചതോടു കൂടി ഉയർന്ന താപം വരും വർഷങ്ങളിൽ കൂടാനാണ് സാധ്യത. യൂറോപ്പ്, ചൈന എന്നിവിടങ്ങളിലെ പ്രളയം മുതൽ സൈബീരിയ അമേരിക്ക എന്നിവിടങ്ങളിലെ കാട്ടുതീ വരെയുള്ള സംഭവങ്ങൾ കാർബൺ ബഹിർഗമനത്തിന്റെ അളവ് കുറയ്ക്കാനുള്ള സൂചന നൽകുന്നു.

കാർബൺ ഡയോക്സൈഡിന്റെയും മീഥെയ്നിന്റെയും അളവ് 2021 ൽ റെക്കോഡ് ഉയരത്തിലായിരുന്നു. എന്നാൽ തുടർച്ചയായ രണ്ടു വർഷങ്ങളിലുള്ള മീതെയ്ൻ എന്ന വാതകത്തിന്റെ അളവിലുണ്ടായ വർധന എന്തിനാലാണെന്നത് വ്യക്തമല്ല. ഇതുവരെ രേഖപ്പെടുത്തിയതിൽ ഉയർന്ന താപമാണ് കഴിഞ്ഞ വേനലിൽ യൂറോപ്പിൽ രേഖപ്പെടുത്തിയത്. ഫ്രാൻസ്, ഹംഗറി എന്നിവിടങ്ങളിലുള്ള ഫലവിളകളുടെ നാശത്തിനും ഇത് കാരണമായി. ജൂലൈയിലും ഓഗസ്റ്റിലുമുണ്ടായ ഉഷ്ണതാപം ടർക്കിയിലെയും ഗ്രീസിലെയും വനപ്രദേശങ്ങളെ അഗ്നിക്കിരയാക്കി. ജൂലൈയിൽ പടിഞ്ഞാറൻ യൂറോപ്പിലുണ്ടായ പ്രളയത്തിൽ 200 ലധികം ആളുകളാണ് മരിച്ചത്. 



Read More in Environment

Comments