പാഠപുസ്തക വിതരണച്ചുമതല കുടുംബശ്രീക്ക്

3 years, 3 months Ago | 486 Views
അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നു സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുള്ള ചുമതല കുടുംബശ്രീയെ ഏൽപിച്ചു. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെബിപിഎസ്) നിന്ന് ഇതര ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്കു സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ ഏറ്റെടുത്തു സ്കൂൾ സൊസൈറ്റികൾക്കു കൈമാറുക.
കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി നിർവഹിച്ചിരുന്ന ജില്ലാന്തര വിതരണ ചുമതലയാണ് അവരെ ഒഴിവാക്കി സ്വകാര്യ ഏജൻസിക്കു കൈമാറിയത്. കെഎസ്ആർടിസിയേക്കാൾ കുറഞ്ഞ നിരക്കിലാണു വിതരണച്ചുമതല ഏജൻസി ഏറ്റെടുത്തത്. ഒരു മാസം പുസ്തക നീക്കം നടത്തിയ കെഎസ്ആർടിസി നിരക്കിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം മൂലം മാർച്ച് 17നു വിതരണം നിർത്തി.
Read More in Kerala
Related Stories
വേനൽമഴ ഇടിമിന്നൽ : ജാഗ്രത നിർദ്ദേശങ്ങൾ
4 years, 4 months Ago
കൊങ്കൺ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി ഇനി മുഴുവൻ വൈദ്യുത എൻജിൻ
3 years, 3 months Ago
ചൂഷണത്തിന് ഇരയായവര്‍ക്ക് സാന്ത്വനമാകാന്‍ സ്നേഹസ്പര്‍ശം
3 years, 1 month Ago
എസ്എസ്എൽസി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെയെന്ന് വിദ്യാഭ്യാസ മന്ത്രി
4 years, 2 months Ago
Comments