Wednesday, April 16, 2025 Thiruvananthapuram

ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുറയും

banner

2 years, 10 months Ago | 513 Views

മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് കേന്ദ്ര ഗാതാഗത മന്ത്രാലയം ഉത്തരവിറക്കി. 1000 സി.സി. വരെയുള്ള കാറുകളുടെ ഇന്‍ഷുറന്‍സ് 2072 രൂപയില്‍ നിന്ന് 2094 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. 1000 സിസി മുതല്‍ 1500 സിസി വരെയുള്ള കാറുകള്‍ക്ക് 3221 രൂപയായിരുന്നത് 3416 രൂപയായി വര്‍ധിപ്പിച്ചു. അതേസമയം, 1500 സി.സിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങളുടെ പ്രീമിയത്തില്‍ നാമമാത്രമായ കുറവ് വരുത്തി. 7897 രൂപയായിരുന്നത് 7890 ആക്കി ഏഴ് രൂപയുടെ കുറവ്‌.

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 15 ശതമാനത്തിന്റെ ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇരുചക്ര വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമാണ് പ്രധാനമായി വര്‍ധിപ്പിച്ചിരിക്കുന്നത്. 75 സി.സി. വരെ ശേഷിയുള്ള വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുക 538 രൂപ ആയിരിക്കും. 75 സി.സി. മുതല്‍ 150 സി.സി. വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 714 രൂപയും 150 സി.സി. മുതല്‍ 350 സി.സി. വരെയുള്ളവയ്ക്ക് 1366 രൂപയുമാണ് ഇന്‍ഷുറന്‍സ് ഈടാക്കുന്നത്. ജി.എസ്.ടി തുക ഇതിന് പുറമെയാണ്‌.



Read More in Kerala

Comments

Related Stories