ഒന്നാം ക്ലാസിൽ ചേരാൻ 6 വയസ്സ് തികയണം; ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിർദേശം
4 years Ago | 647 Views
പുതിയ അധ്യയനവർഷം മുതൽ 6 വയസ്സു തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയാറെടുപ്പു തുടങ്ങി.
നിലവിൽ സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്പോൾ ഈ ഇളവു പറ്റില്ല.
നിലവിൽ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും പ്രായം നിർബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങൾ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.
കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് 1 മുതൽ 5 വരെ ക്ലാസുകൾ പ്രൈമറിയും 6 മുതൽ 8 വരെ യുപിയും 9,10 ക്ലാസുകൾ ഹൈസ്കൂൾ വിഭാഗവുമാണ്. 9 മുതൽ 12 വരെ ക്ലാസുകൾ ഒരു വിഭാഗമായി കണക്കാക്കാനും ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശമുണ്ട്. കേരളത്തിൽ ഹൈസ്കൂൾ– ഹയർ സെക്കൻഡറി ഏകീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.
Read More in Kerala
Related Stories
എസ്എസ്എൽസി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെയെന്ന് വിദ്യാഭ്യാസ മന്ത്രി
4 years, 10 months Ago
ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനേഷന് തുടക്കമായി
4 years, 5 months Ago
കുതിരാനിലെ ഒരു തുരങ്കം തുറന്നു;
4 years, 7 months Ago
ഷവര്‍മ ഉണ്ടാക്കാന്‍ മാനദണ്ഡം ലൈസന്‍സില്ലാത്ത കടകള്‍ പൂട്ടിക്കും- ആരോഗ്യമന്ത്രി
3 years, 10 months Ago
കെഎസ്ആർടിസി ബസുകൾ എ.സി. സ്ലീപ്പറുകളാവുന്നു; ഒരു ബസില്‍ 16 പേര്‍ക്ക് കിടന്നുറങ്ങാം.
4 years, 1 month Ago
അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവി
4 years, 8 months Ago
Comments