Sunday, April 27, 2025 Thiruvananthapuram

ഇന്ത്യയ്ക്ക് 3–ാം മെഡൽ : ബോക്സിങ്ങിൽ ലവ്‌ലിനയ്ക്ക് വെങ്കലം

banner

3 years, 8 months Ago | 507 Views

ബോക്‌സിങ്ങില്‍ റിങ്ങില്‍ നിന്നും ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗൊഹെയ്‌നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പർ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെ ലവ്ലിന വെങ്കല മെഡല്‍ ഉറപ്പിക്കുകയായിരുന്നു. 

ക്വാർട്ടറിൽ പുറത്തെടുത്ത അസാമാന്യ പ്രകടനം സെമിയിൽ തുർക്കി താരത്തിനെതിരെ ആവർത്തിക്കാനാകാതെ പോയതോടെയാണ് ലവ്‍ലിനയുടെ പോരാട്ടം വെങ്കലത്തിൽ അവസാനിച്ചത്. മിരാബായ് ചാനുവിനും സിന്ധുവിനും ശേഷം ഈ ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. 

വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരം എന്ന ബഹുമതി ലവ്‌ലിന സ്വന്തമാക്കി. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലവ്‌ലിന. 

ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുവട്ടം വെങ്കലം നേടിയിട്ടുള്ള ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ അസം സ്വദേശിനിയാണ്. അസമില്‍നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതയയാണവര്‍. 

Read More in Sports

Comments