Wednesday, Dec. 24, 2025 Thiruvananthapuram

ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍

banner

1 year, 6 months Ago | 554 Views

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുടെ ഭാഗമായി നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കി. ഇതുപ്രകാരം ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാവും. അദ്ദേഹം നിലവില്‍ വഹിക്കുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ തുടരുമെന്നാണ് വിവരം. കെഎസ്ഇബി ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെയെ ആരോഗ്യ വകുപ്പ് സെക്രട്ടറിയാക്കി. മുഹമ്മദ് ഹനീഷാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലെത്തുന്നത്. ഇപ്പോള്‍ ലേബര്‍ ആന്റ് സ്‌കില്‍ ഡവലപ്‌മെന്റ് സെക്രട്ടറിയായ കെ വാസുകിക്ക് നോര്‍ക്ക സെക്രട്ടറി സ്ഥാനം കൂടി നല്‍കി.



Read More in Kerala

Comments

Related Stories