കുവൈത്തില്‍ വിവിധ ഒഴിവുകള്‍; നോര്‍ക്ക വഴി അപേക്ഷിക്കാം

3 years, 2 months Ago | 577 Views
കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈറ്റ് നാഷണല്‍ ഗാര്ഡ്സില് ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്മാരായ ഉദ്യോഗാർത്ഥികളിൽ നിന്നും നോര്‍ക്ക് റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുവൈത്ത് സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം.
ജനറല്‍ പ്രാക്ടീഷണര്‍, ഇന്റേണല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, യൂറോളജിസ്റ്റ് ( സര്‍ജറി), കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ, എന്‍, ടി, ഡെര്‍മറ്റോളജി, റേഡിയോളജി , റെസ്പിറേറ്ററി മെഡിസിന്, അലര്‍ജി സ്പെഷ്യലിസ്റ്റ് , ഡയബറ്റോളജിസ്റ്റ്, ഓഫ്ത്താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്സ്, എമർജൻസി മെഡിസിന്, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിന് എന്നിവയിലാണ് ഡോക്ടര്‍മാരുടെ ഒഴിവുകളുള്ളത്. 1100 മുതല്‍ 1400 വരെ കുവൈറ്റി ദിനാര്‍ ശമ്പളം ലഭിക്കും. വിശദാംശങ്ങള്‍ക്ക് +91 94473 39036 (ഓഫീസ് സമയം) എന്ന നമ്പറിൽ ബന്ധപ്പെടാം.
ഫാര്‍മസിസ്റ്റ് , ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ഫിസിയോ തെറാപ്പിസ്റ്റ് , ഡയറ്റീഷ്യന്, നഴ്സ് എന്നീ കാറ്റഗറികളിലാണ് മറ്റ് ഒഴിവുകള്‍. ശമ്പളം 500-800 വരെ കുവൈറ്റി ദിനാര്‍. എല്ലാ ഒഴിവുകളിലേക്കും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധമാണ്. ശമ്പളത്തിന് പുറമെ ആകര്‍ഷകമായ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുമെന്ന് നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി 2022 ഫെബ്രുവരി 3. സംശയങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വിദേശത്തു നിന്നും മിസ്സ്ഡ് കാള്‍ സര്‍വീസിന് 0091 880 20 12345 എന്ന നമ്പറിൽ വിളിക്കാം. ഇമെയില്‍ : rmt5.norka@kerala.gov.in
Read More in Opportunities
Related Stories
പ്രവാസി തണൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം
3 years, 8 months Ago
നബ്കോൺസിൽ 27 കൺസൾട്ടന്റ്
3 years, 10 months Ago
187 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി.
3 years, 3 months Ago
യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം
3 years, 8 months Ago
നോളജ് ഇക്കോണമി മിഷൻ ഓൺലൈൻ തൊഴിൽമേളയ്ക്കു തുടക്കമായി
3 years, 2 months Ago
91 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
3 years, 11 months Ago
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ 173 ഒഴിവ്
3 years, 7 months Ago
Comments