ഹിമാലയത്തിലെ മഞ്ഞുരുകലില്‍ പത്തുമടങ്ങ് വര്‍ധന; സമുദ്രനിരപ്പ് അപകടകരമായ തോതില്‍ ഉയരുന്നു
.webp)
3 years, 3 months Ago | 312 Views
ഹിമാലയത്തിൽ മഞ്ഞുരുകൽ പതിന്മടങ്ങ് വർധിക്കുന്നതായി കണ്ടെത്തൽ. ബ്രിട്ടനിലെ ലീഡ്സ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഹിമാലയത്തിലെ മഞ്ഞുപാളികൾ അതിവേഗത്തിൽ ഉരുകുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് മഞ്ഞുരുകലിൽ പത്തുമടങ്ങോളം വർധനവുണ്ടായിട്ടുളളതായി പഠനത്തിന് നേതൃത്വം നൽകിയ ഡോ.ജൊനാഥൻ കാരിവിക് പറയുന്നു. കാലാവസ്ഥാവ്യതിയാനമാണ് മഞ്ഞുപാളികൾ ഇല്ലാതാകുന്നതിനുളള പ്രധാനകാരണം. മഞ്ഞുപാളികൾ ഉരുകുന്നത് ആഗോള സമുദ്ര നിരപ്പ് 0.92 മില്ലിമീറ്റർ മുതൽ 1.38 മില്ലിമീറ്റർ വരെ ഉയരുന്നതിന് കാരണമായിട്ടുണ്ട്.
ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ബ്രഹ്മപുത്ര, ഗംഗ, സിന്ധു എന്നീ നദികളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതുവരെ കാണാത്ത മാറ്റങ്ങൾക്കാണ് ഇവിടുത്തെ ജനങ്ങൾ സാക്ഷ്യം വഹിക്കുന്നതെന്ന് പഠനത്തിന്റെ സഹരചയിതാവ് ഡോ.സൈമൺ കുക്ക് പറഞ്ഞു. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് വേഗത കൂടിയിട്ടുണ്ടെന്നും അവ മുഴുവൻ രാജ്യങ്ങളിലും പ്രദേശങ്ങളിലും വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും കുക്ക് പറയുന്നു.
Read More in Environment
Related Stories
യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് പക്ഷി മൂന്നാറില്‍; ഇന്ത്യയില്‍ കണ്ടെത്തുന്നത് ഇതാദ്യം.
3 years, 5 months Ago
ജീവിക്കുന്ന ഫോസിലുകള്‍ എന്ന് വിശേഷിപ്പിക്കുന്ന സീലാക്കാന്ത്; അപൂര്‍വ്വ മത്സ്യം
3 years, 10 months Ago
മിനര്‍വാര്യ പെന്റാലി; പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയൊരു കുഞ്ഞന്‍തവള
3 years, 8 months Ago
നൂർ ജഹാൻ മാമ്പഴം : ഒരെണ്ണത്തിനു 500 മുതൽ 1000 രൂപ വരെ വില
3 years, 10 months Ago
കാഴ്ച വിസ്മയമൊരുക്കി വെംബ്ലി വെള്ളച്ചാട്ടങ്ങള്‍
3 years, 8 months Ago
റെഡ് ലിസ്റ്റിൽ ഇനി തുമ്പികളും ലോകത്താകമാനം തുമ്പികളുടെ എണ്ണം കുറയുന്നു
3 years, 3 months Ago
ചിനാർ ഇലകളുടെ സൗന്ദര്യത്തിൽ മുങ്ങി കാശ്മീർ താഴ് വര.
3 years, 4 months Ago
Comments