Wednesday, April 16, 2025 Thiruvananthapuram

കാല്‍പന്തുകൊണ്ട് മനംകവര്‍ന്ന് 10​ വയസ്സുകാരന്‍

banner

3 years, 9 months Ago | 313 Views

കാ​ല്‍​പ​ന്തു​കൊ​ണ്ട് ഫു​ട്ബോൾ പ്രേ​മി​ക​ളു​ടെ മ​നം​ക​വ​രു​ക​യാ​ണ് 10  വയസ്സുകാരനായ  മു​ഹ​മ്മ​ദ് നെ​ഹ്​​യാ​ന്‍. കാ​ലി​ല്‍ പ​ന്തെ​ത്തി​യാ​ല്‍ നി​ലം​തൊ​ടാ​തെ 200 ത​വ​ണ​യെ​ങ്കി​ലും മു​ഹ​മ്മ​ദ് നെ​ഹ്​​യാ​ന്‍ ജ​ഗ്ലി​ങ്ങി​ലൂ​ടെ വി​സ്മ​യി​പ്പി​ക്കും. പി​താ​വ് ക​ള​രി​ക്ക​ല്‍ നൗ​ഷാ​ദിന്റെ ഫു​ട്ബോൾ ഭ്ര​മ​മാ​ണ് മ​ക​നെ കാ​ല്‍​പ​ന്ത് ക​ളി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​ത്.

നാ​ലു മാ​സം പ​ത്ത​മ്പാട് സോ​ക്ക​ര്‍ സി​റ്റി​യി​ല്‍ നെ​ഹ്‌​യാ​ന്‍ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. കോ​വി​ഡ് മൂ​ലം സോ​ക്ക​ര്‍ സി​റ്റി​യി​ലെ പ​രി​ശീ​ല​നം മു​ട​ങ്ങി​യെ​ങ്കി​ലും പി​താ​വിന്റെയും  വീ​ട്ടു​കാ​രു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ സ​ഹാ​യ​ക​മാ​യി. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഫു​ട്ബാ​ളി​നോ​ട് അ​തീ​വ ത​ല്‍​പ​ര​നാ​ണ് കാ​ല്‍​പ​ന്ത് ക​ളി​യി​ലെ ഈ ​കൊ​ച്ചു പ്ര​തി​ഭാ​ശാ​ലി.

അ​റി​യ​പ്പെ​ടു​ന്ന ഫു​ട്ബോൾ താരമാകാനാണ്  പോ​ര്‍​ചു​ഗ​ല്‍ താ​രം ക്രി​സ്‌​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ നെ​ഹ്‌​യാന്റെ  ആ​ഗ്ര​ഹം. തി​രൂ​ര്‍ എം.​ഇ.​എ​സ് സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് നെ​ഹ്​​യാ​ന്‍. 

 



Read More in Sports

Comments

Related Stories