Wednesday, April 16, 2025 Thiruvananthapuram

ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ റോഡുകള്‍ ക്യാമറ വലയത്തില്‍

banner

3 years Ago | 449 Views

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും പരിശോധന കര്‍ശനമാക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്താകമാനം ഏപ്രില്‍  മുതല്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് മോട്ടോര്‍വാഹനവകുപ്പ്. അപകടങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ക്യാമറ വരിക. 225 കോടിരൂപയാണ് പദ്ധതിച്ചെലവ്.

വാഹനങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടുകയാണ്  ക്യാമറയുടെ ലക്ഷ്യം. ഉദ്യോഗസ്ഥരില്ലാതെതന്നെ ചെക്കിങ് നടക്കുമെന്നതാണ് ഏറ്റവും വലിയ ഗുണം. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, വ്യാജ നമ്പര്‍, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിള്‍ ഉപയോഗം തുടങ്ങിയവയെല്ലാം ക്യാമറയില്‍ വ്യക്തമായി പതിയും.



Read More in Kerala

Comments