യാത്രാനിരക്കുകൾ കൂട്ടി ബസ് 10 രൂപ, ഓട്ടോ 30 രൂപ, ടാക്സി 200 രൂപ

3 years, 4 months Ago | 642 Views
ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇടതുമുന്നണി യോഗത്തിലെ തീരുമാനത്തിനു ശേഷം മന്ത്രി ആന്റണി രാജു നിരക്കുവർധന പ്രഖ്യാപിച്ചു. ഓർഡിനറി ബസ് മിനിമം നിരക്ക് (2.5 കിലോമീറ്ററിന്) നിലവിലെ 8 രൂപയിൽ നിന്ന് 10 രൂപയാക്കും. തുടർന്നുള്ള കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കും. കോവിഡ് കാലത്താണ് 70 പൈസയിൽ നിന്ന് 90 പൈസയാക്കിയത്.
കെഎസ്ആർടിസിക്കും നിരക്കുവർധന ബാധകമാണ്. ഫാസ്റ്റ് പാസഞ്ചർ മുതലുള്ള പുതിയ മിനിമം നിരക്ക് പിന്നീട് സർക്കാർ പുറത്തിറക്കും. രാത്രിയാത്രയ്ക്ക് ഓർഡിനറി ബസുകളിൽ 50% നിരക്ക് വർധിപ്പിക്കാമെന്ന രാമചന്ദ്രൻ കമ്മിറ്റി ശുപാർശ നടപ്പാക്കില്ല. വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ വർധന സംബന്ധിച്ച് പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും.
ഓട്ടോറിക്ഷയ്ക്കു മിനിമം നിരക്ക് (1.5 കിലോമീറ്ററിന്) 30 രൂപയാക്കും. നിലവിൽ 25 രൂപയാണ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപ (നിലവിൽ 12 രൂപ). വെയിറ്റിങ് ചാർജ് 15 മിനിറ്റിന് 10 രൂപ എന്നതിൽ മാറ്റമില്ല.
1500 സിസിയിൽ താഴെയുള്ള ടാക്സി മിനിമം നിരക്ക് (5 കി.മീ.) 200 രൂപയാക്കി (നിലവിൽ 175 രൂപ). ഇതു കഴിഞ്ഞ് കിലോമീറ്ററിന് 15 രൂപ എന്നതു18 രൂപയാക്കി. 1500 സിസിക്കു മുകളിൽ മിനിമം നിരക്ക് 200 രൂപയിൽ നിന്ന് 225 രൂപയാക്കി. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 20 രൂപ. വെയ്റ്റിങ് ചാർജ് നിലവിലുള്ളതുപോലെ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിർത്തും. സർക്കാർ ഉത്തരവ് പുറത്തിറങ്ങുന്നതോടെ നിരക്കുവർധന പ്രാബല്യത്തിലാകും.
Read More in Kerala
Related Stories
30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് അയ്മനം.
3 years, 6 months Ago
ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനേഷന് തുടക്കമായി
3 years, 10 months Ago
കൊവിഡ് പരിശോധനകൾക്ക് നിരക്ക് കുറച്ചു, മാസ്കിനും പി പി ഇ കിറ്റിനും വില കുറയും
3 years, 6 months Ago
സംസ്ഥാന വനിതാ കമ്മിഷന് മാധ്യമപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
3 years, 11 months Ago
ബസന്ത് ബാലാജിയെ കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചു
3 years, 10 months Ago
ജില്ലാ പോലീസിൽ പെഡൽ പോലീസ് സംവിധാനം
4 years, 4 months Ago
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിതിൻ ജംദാർ നിയമിതനായി.
1 year, 1 month Ago
Comments