ശബരിമല വെര്‍ച്വല്‍ ക്യൂ: ഫീസ് ഈടാക്കാന്‍ ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദര്‍ശനം നടത്തുന്നവര്‍ക്ക് പണം തിരികെ നല്‍കും
4 years, 6 months Ago | 453 Views
ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാന്‍ ഫീസ് ഈടാക്കാന്‍ ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദര്‍ശനത്തിന് എത്താത്തവര്‍ക്ക് പണം നഷ്ടമാകുന്ന രീതിയിലുള്ള സംവിധാനമാണ് ദേവസ്വം ബോര്‍ഡ് ഒരുക്കുന്നത്.
ഈടാക്കുന്ന ഫീസ് ദേവസ്വം ബോര്‍ഡിലേക്ക് പോകും. അടുത്ത മണ്ഡലകാലംമുതല്‍ ഇത് നടപ്പാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. ബുക്ക് ചെയ്ത് വരണമെന്ന് അറിയാതെ എത്തുന്ന തീര്‍ഥാടകര്‍ക്കായി നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ മാസപൂജയ്ക്ക് ബുക്ക് ചെയ്തിട്ടും 6772 പേരാണ് ദര്‍ശനത്തിന് എത്താതിരുന്നത്. ഇതോടെയാണ് ഫീസ് ഏര്‍പ്പെടുത്താനുള്ള ആലോചനയില്‍ ബോര്‍ഡ് എത്തിയത്.
Read More in Kerala
Related Stories
പണ്ടുകാലത്തെ ഓണക്കളികൾ
4 years, 7 months Ago
ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം.
3 years, 10 months Ago
മംഗല്യ പദ്ധതി: പുനർവിവാഹത്തിന് 25000 രൂപ
3 years, 9 months Ago
ആയിരത്തോളം സാധനങ്ങള്‍ക്ക് വില കുറയും: നാളെ മുതല്‍ പ്രളയ സെസ് ഇല്ല
4 years, 8 months Ago
Comments