ഇന്ത്യൻ ഫുട്ബോളിലെ ഉരുക്കുമനുഷ്യൻ
3 years, 9 months Ago | 544 Views
പി.കെ. ബാനർജിയും ചുനിഗോസ്വാമിയും സൈമൺ സുന്ദർരാജും ജെർണെയ്ൽ സിങ്ങും അടക്കമുള്ള സൂപ്പർ താരങ്ങൾ അണിനിരന്ന ഇന്ത്യൻ ടീമിന്റെ പ്രതിരോധക്കോട്ടയുടെ കാവലാളായിട്ടാണ് ഒ. ചന്ദ്രശേഖരൻ എന്ന മനുഷ്യനെ ചരിത്രം അടയാളപ്പെടുത്തുന്നത്. ഇരിങ്ങാലക്കുട ഗവ. ഹൈസ്കൂളിൽ പന്തുതട്ടി ഫുട്ബോളിന്റെ ലോകത്തേക്കെത്തിയ ചന്ദ്രശേഖരൻ ഒടുവിൽ ഇന്ത്യൻ ടീമിലെത്തിയ കഥ അർപ്പണ ബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചരിത്രമാണ്.
തൃശ്ശൂർ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും അപാരമായ കളി മികവ് എന്നും പ്രകടിപ്പിച്ച ചന്ദ്രശേഖരന് അപ്പോഴേക്കും ബോംബെ കാൾട്ടെക്സിൽ നിന്ന് വിളി വന്നു. അവിടെ ജോലിയും കളിയുമായതോടെ ചന്ദ്രശേഖരൻ ഒരു മഹാരാഷ്ട്രക്കാരനായി മാറിയിരുന്നു.
സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കായി കളിച്ച ചന്ദ്രശേഖരൻ 1958 മുതൽ 1966 വരെ ഇന്ത്യൻ ടീമിലെ വിശ്വസ്തതയുടെ ആൾരൂപമായിരുന്നു. 1960 ലെ റോം ഒളിമ്പിക്സിൽ ഇന്ത്യക്കായി കളിച്ച ചന്ദ്രശേഖരൻ 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണമെഡലും 1964 -ലെ എ. എഫ്. സി. ഏഷ്യൻ കപ്പിൽ വെള്ളിയും നേടിയ ടീമിലും അംഗമായിരുന്നു. 1959 - ലും 1964- ലും മെർദേക്ക കപ്പിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിലും പ്രതിരോധത്തിന്റെ നെടുന്തൂൺ ചന്ദ്രശേഖരൻ തന്നെയായിരുന്നു.
Read More in Sports
Related Stories
കോപ: ചിലിക്ക് വമ്പൻ ടീം
4 years, 2 months Ago
2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും.
3 years, 7 months Ago
ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള് യുഎഇയില്
4 years, 1 month Ago
Comments