യൂറോപ്യൻ കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും
5 years, 4 months Ago | 620 Views
യൂറോപ്യൻ കൗൺസിൽ (2021 മെയ് 8 ന് നടക്കുന്ന) യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ശ്രീ ചാൾസ് മിഷേലിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 മെയ് 08 ന് യൂറോപ്യൻ കൗൺസിൽ യോഗത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത് പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയാണ്. നിലവിൽ പോർച്ചുഗലാണ് യൂറോപ്യൻ യൂണിയന്റെ കൗൺസിലിന്റെ അധ്യക്ഷപദത്തിലുള്ളത്.
യൂറോപ്യൻ യൂണിയനിലെ എല്ലാ 27 അംഗരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുമൊത്തായിരിക്കും പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കുക . ഇ യു + 27 ഈ രൂപത്തിൽ മുമ്പ് ഒരു തവണ മാത്രമേ ഈ വർഷം മാർച്ചിൽ, യുഎസ് പ്രസിഡന്റുമായി യോഗം ചേർന്നിട്ടുള്ളൂ .കോവിഡ് -19 മഹാമാരി യുമായി ബന്ധപ്പെട്ട ആരോഗ്യ പരിചരണ സഹകരണത്തെക്കുറിച്ച് നേതാക്കൾ അഭിപ്രായങ്ങൾ കൈമാറും; സുസ്ഥിരവും സമഗ്രവുമായ വളർച്ച പരിപോഷിപ്പിക്കുക ; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തൽ , ഉഭയകക്ഷി താല്പര്യമുള്ള പ്രാദേശിക , ആഗോള പ്രശ്‌നങ്ങൾ തുടങ്ങിയവ സംബന്ധിച്ചും നേതാക്കൾ ആശയങ്ങൾ കൈമാറും.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ എല്ലാ നേതാക്കളുമായി ചർച്ച ചെയ്യാനുള്ള അഭൂതപൂർവമായ അവസരമാണിത് . 2020 ജൂലൈയിൽ നടന്ന 15-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് ശേഷം ഉഭയ കക്ഷി ബന്ധത്തിൽ ഗതിവേഗം സൃഷ്ടിക്കുന്ന ഒരു സുപ്രധാന രാഷ്ട്രീയ നാഴികകല്ല് കൂടിയാണിത്.
Read More in World
Related Stories
വൗച്ചേഴ്സ് ഫോര്‍ വാക്സിന് : പിസയ്ക്ക് വിലക്കിഴിവ് അടക്കം ആകര്‍ഷകമായ സമ്മാനങ്ങൾ
5 years, 2 months Ago
ഇന്ന് ലോക കണ്ടല്‍ ദിനം: മറക്കരുത്, കാവലാണ് കണ്ടല്‍
5 years, 2 months Ago
ഇന്ത്യ മാത്രമല്ല, ഈ അഞ്ച് രാജ്യങ്ങളും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
5 years, 1 month Ago
മനസ് വായിക്കും റോബോട്ട് ! പിന്നിൽ ചൈനീസ് ഗവേഷകർ
4 years, 8 months Ago
Comments