ഇ-ശ്രം പദ്ധതി: രജിസ്റ്റര് ചെയ്യാനുള്ളത് പത്ത് ലക്ഷത്തിലേറെ തൊഴിലാളികള്

3 years, 4 months Ago | 332 Views
അസംഘടിത തൊഴിലാളികളുടെ വിവരങ്ങള് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്ക്കാര് ആരംഭിച്ച ഇ-ശ്രം രജിസ്ട്രേഷന് പ്രകാരം ജില്ലയില് ഇനിയും പത്ത് ലക്ഷത്തിലധികം തൊഴിലാളികള് രജിസ്റ്റര് ചെയ്യാനുള്ളതായി ജില്ല വികസന കമ്മീഷണറുടെ അധ്യക്ഷതയില് ചേര്ന്ന ജില്ലാതല ഇ-ശ്രം ഇംപ്ലിമെേന്റഷന് കമ്മിറ്റി യോഗം വിലയരുത്തി.
ഇതുവരെ രണ്ട് ലക്ഷത്തിലധികം തൊഴിലാളികളാണ് രജിസ്റ്റര് ചെയ്തത്. അവസാന തീയതിയായ ഡിസംബര് 31 നകം മുഴുവന് തൊഴിലാളികളുടെയും രജിസ്ട്രേഷന് പൂര്ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. യോഗത്തില് വിവിധ വകുപ്പ് പ്രതിനിധികള്, തൊഴിലാളി യൂനിയന് പ്രതിനിധികള് എന്നിവര് സംബന്ധിച്ചു.
16നും 59നും ഇടയില് പ്രായമുള്ള ഇ.എസ്.ഐ, ഇ.പി.എഫ് അര്ഹതയില്ലാത്തതും ഇന്കം ടാക്സ് പരിധിയില് വരാത്തതുമായ എല്ലാ അസംഘടിത തൊഴിലാളികള്ക്കും ഇ-ശ്രം രജിസ്ട്രേഷന് നടത്താവുന്നതാണ്.
മൊബൈല് നമ്പര് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്ക്ക് register.eshram.gov.in എന്ന വെബ് സൈറ്റ് വഴി സ്വയം രജിസ്റ്റര് ചെയ്യാവുന്നതാണ്. അല്ലെങ്കില് അക്ഷയ കേന്ദ്രങ്ങള്/കോമണ് സര്വിസ് കേന്ദ്രങ്ങള്/ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി സൗജന്യമായി ഇ-ശ്രം പോര്ട്ടലില് രജിസ്റ്റര് ചെയ്യാവുന്നതാണ്.
Read More in Kerala
Related Stories
ഇന്ഷുറന്സ് പ്രീമിയം കൂട്ടി; ഇലക്ട്രിക് വാഹനങ്ങള്ക്ക് കുറയും
2 years, 10 months Ago
എസ്.എസ്.എല്.സി ഫലം പ്രഖ്യാപിച്ചു, വിജയ ശതമാനം 99.26
2 years, 10 months Ago
മെഡിക്കൽ കോളജുകളിൽ ഹെൽപ് ഡെസ്ക്
3 years, 1 month Ago
പുതുചരിത്രം; സാമാജികരെ നിയന്ത്രിക്കാന് വനിതാ സ്പീക്കര് പാനല്
2 years, 4 months Ago
ഓപ്പറേഷന് ഹലോ ടാക്സി
3 years, 2 months Ago
കിളിമഞ്ജാരോക്ക് പിന്നാലെ എവറസ്റ്റും കീഴടക്കി; അഭിമാനമായി സെക്രട്ടേറിയേറ്റ് ജീവനക്കാരന്
2 years, 10 months Ago
Comments