ചുവന്നു തുടുത്തു മാത്രമല്ല.. കറുത്ത നിറത്തിലുമുണ്ട് ആപ്പിള്‍

3 years, 10 months Ago | 359 Views
ആപ്പിള്‍ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേയ്ക്ക് ആദ്യം വരുന്നത് നല്ല ചുവന്ന നിറത്തിലുളള ആപ്പിളാണ്. എന്നാല്‍ ചുവപ്പു നിറത്തിലുള്ള ആപ്പിള്‍ മാത്രമല്ല, പച്ചനിറത്തിലുള്ള ആപ്പിളും നാം കണ്ടിട്ടും കഴിച്ചിട്ടുമുണ്ട്. മൂന്നാറും, കശ്മീരും പോലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ ആപ്പിള്‍ സീസണില്‍ സഞ്ചാരികള്‍ ഒരുപാട് എത്തുന്നു. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി യുഎസിലെ അര്‍ക്കന്‍സാസിലെ ബെന്‍ടണ്‍ കൌണ്ടിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് കറുത്ത നിറത്തിലുളള ആപ്പിളാണ്.
ആദ്യകാഴ്ചയില്‍ ആരും ഒന്നു സംശയിക്കും ഇത് ആപ്പിള്‍ തന്നെയാണോ എന്ന്. സംശയം മാറാനായി ഒന്ന് കഴിച്ചു നോക്കിയാലോ.. ചവര്‍പ്പായിരിക്കും. കുറച്ചു ദിവസം ഫ്രിഡ്ജില്‍ വെച്ചശേഷം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. രുചിയെക്കാളുപരി ശരീരത്തിന് ആരോഗ്യപ്രദമായ നിരവധി ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ സഹായിക്കുന്നു.
ഒപ്പം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദ്രോഗങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍-സി. എ, പൊട്ടാസ്യം, ഇരുമ്പും എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രദേശത്തുള്ള ഭൂരിഭാഗം വീടുകളുടെ മുറ്റത്തും ഒരു കറുത്ത ആപ്പിള്‍മരം എങ്കിലും കാണാതിരിക്കില്ല. ഒക്റ്റോബർ മാസം അവസാനത്തോടെയാണ് ഇവ പാകമാകുന്നത്. ഈ സമയത്ത് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
Read More in Environment
Related Stories
മിനര്‍വാര്യ പെന്റാലി; പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയൊരു കുഞ്ഞന്‍തവള
3 years, 8 months Ago
വീട്ടാവശ്യത്തിന് കുരുമുളക് കിട്ടാന്‍ ഉത്തമ മാര്‍ഗം; കുറ്റിക്കുരുമുളക് കൃഷിയും പരിപാലനവും
3 years, 9 months Ago
ടോര്ച്ചിന് പകരം മേഘാലയയിലെ വനവാസികള്‍ ഉപയോഗിക്കുന്ന അത്ഭുത കൂണ്
3 years, 12 months Ago
നൂറുവര്‍ഷം മുമ്പ് വംശമറ്റുവെന്ന് കരുതിയ ഭീമന് ആമയെ ജീവനോടെ കണ്ടെത്തി
2 years, 10 months Ago
തേരട്ടയ്ക്ക് 1306 കാലുകള്‍ കണ്ടെത്തിയത് ഓസ്ട്രേലിയയില്‍
3 years, 3 months Ago
Comments