കേരള ഹൈക്കോടതിയിൽ 55 അസിസ്റ്റന്റ്
.jpg)
4 years, 1 month Ago | 403 Views
അടിസ്ഥാന യോഗ്യത ബിരുദം - അപേക്ഷ ഓൺലൈനിൽ
കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. (റിക്രൂട്ട്മെന്റ് നമ്പര്‍: 01/2021) .
റാങ്ക് ലിസ്റ്റിന്റെ ചുരുങ്ങിയ കാലാവധി: രണ്ടു വർഷം വരെയോ പുതിയ ലിസ്റ്റ് വരുന്നത് വരെയോ (ഏതാണ് ആദ്യം) അതുവരെയായിരിക്കും ഈ ലിസ്റ്റ് നിലനിൽക്കുക.
യോഗ്യത : കുറഞ്ഞത് 50% മാർക്കോടെ നേടിയ ബിരുദം. അല്ലെങ്കിൽ മാസ്റ്റർ ബിരുദം. അല്ലെങ്കിൽ നിയമബിരുദം.കേരളത്തിലെ യൂണിവേഴ്സിറ്റികൾ നൽകിയതോ അംഗീകരിച്ചതോ ആയിരിക്കണം യോഗ്യത. കംപ്യുട്ടറിലുള്ള അറിവ് അഭിലഷണീയ യോഗ്യതയാണ്.
പ്രായം : 02.01.1985 -നും 01.01.2003 -നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് മൂന്നുവർഷം വരെയും ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കും. വിധവ കൾക്കും അഞ്ചു വർഷത്തെ വയസ്സിളവ് ലഭിക്കും. എന്നാൽ പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല. ഭിന്ന ശേഷിക്കാർക്കും വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.
ശമ്പള സ്കെയിൽ : 39,300 - 83,000 രൂപ .
ഒബ്ജക്റ്റീവ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റുകളും അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്. ഒബ്ജക്റ്റീവ് പരീക്ഷ 100 മാർക്കിന് ഒ എം ആർ രീതിയിലായിരിക്കും. 75 മിനിറ്റാണ് പരമാവധി സമയം. ജനറൽ ഇംഗ്ലീഷ് 50 മാർക്ക്, പൊതു വിജ്ഞാനം - 40 മാർക്ക്, അടിസ്ഥാന ഗണിതവും മനസികശേഷി പരിശോധനയും 10 മാർക്ക് എന്നിങ്ങനെയാണ് ചോദ്യങ്ങളുണ്ടാകുക. ഒരു ശരിയുത്തരത്തിന് ഒരു മാർക്ക് . ഓരോ തെറ്റുതരത്തിനും നാലിലൊന്ന് മാർക്ക് നഷ്ടമാവും.
ഡിസ്ക്രിപ്റ്റീവ് പരീക്ഷ 60 മാർക്കിനാണ്. 60 മിനിറ്റാണ് സമയം. സംഗ്രഹിച്ചെഴുതൽ, കോംപ്രിഹെൻഷൻ, ഷോർട്ട് എസ്സേ തയ്യാറാക്കൽ എന്നിവയാണ് ഇതിലുണ്ടാവുക. അഭിമുഖം 10 മാർക്കിനുള്ളതായിരിക്കും.
ടെസ്റ്റിന് ഡിഗ്രി ലെവൽ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. മാധ്യമം ഇംഗ്ലീഷ് .തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാവും പരീക്ഷാ കേന്ദ്രങ്ങൾ.
അപേക്ഷാ ഫീസ് : 450 രൂപ .എസ് സി., എസ് .ടി. വിഭാഗക്കാർക്കും തൊഴിൽ രഹിതരായ ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. ഓൺലൈനായും ചെലാൻ വഴിയും ഫീസ് അടയ്ക്കാം.
അപേക്ഷാ സമർപ്പണം: രണ്ടു ഘട്ടങ്ങളിലായി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂലൈ 8 - ന് അപേക്ഷിച്ചു തുടങ്ങാം. വിജ്ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കി വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങള്‍ക്ക് www.hckrecuitment.nic.in
Read More in Opportunities
Related Stories
SBI:5,454 ക്ലാർക്ക്
4 years, 3 months Ago
മെക്കോണിൽ 25 അവസരം
4 years, 2 months Ago
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ 237 പ്രോജക്ട് സ്റ്റാഫ്
3 years, 11 months Ago
ബോംബെ ഹൈക്കോടതി : 40 സിസ്റ്റം ഓഫീസർ
4 years, 3 months Ago
എ.ഡി.ബി. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷ ജനുവരി 31 വരെ
3 years, 6 months Ago
കയർബോർഡ് 36 ഒഴിവ്
4 years Ago
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് : 10 ഒഴിവ്
4 years, 3 months Ago
Comments