കേരളത്തിന്റെ നിശ്ചലദൃശ്യം തള്ളി
.webp)
3 years, 3 months Ago | 312 Views
ഈ വര്‍ഷത്തെ റിപ്പബ്ലിക്ദിന പരേഡില്‍ കേളത്തിന്റെ നിശ്ചല ദൃശ്യമുണ്ടാകില്ല. കേരളം സമര്‍പ്പിച്ച നിശ്ചല ദൃശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയ സമിതി തള്ളി.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ്. സാമൂഹ്യ പരിഷ്കര്താവായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും ജഡായു പാറയും കൂടി ഉള്‍പ്പെടുന്ന നിശ്ചല ദൃശ്യം തയ്യാറാക്കിയാണ് കേരളം സമര്‍പ്പിച്ചത്.
ആദ്യ റൗണ്ടില്‍ കേരളത്തിന്റേത് മികച്ച ദൃശ്ചല ദൃശ്യമാണെന്ന് പ്രതിരോധ മന്ത്രാലയ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനുശേഷമാണ് നിശ്ചല ദൃശ്യം തള്ളിയത്.
ഇതിനുപകരമായി ആദി ശങ്കരന്റെ നിശ്ചല ദൃശ്യം തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രാലയ സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അപേക്ഷ പിന്‍വലിക്കാനും നിര്‍ദേശിച്ചു. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ കേരളം തയ്യാറായിരുന്നില്ല. ഇതോടെ കേരളത്തിന്റെ അപക്ഷ തള്ളുകയായിരുന്നു.
Read More in Kerala
Related Stories
സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവര്‍
3 years, 1 month Ago
വെർച്വൽ ഓണാഘോഷത്തിന് തുടക്കം
3 years, 8 months Ago
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു
3 years, 2 months Ago
തൊപ്പിയും കോട്ടും വേണ്ട; ഇനി ബിരുദ ദാന ചടങ്ങില്‍ ഡോക്ടര്‍മാരെത്തുക കേരള വേഷത്തില്‍
3 years, 6 months Ago
സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ
3 years, 2 months Ago
Comments