കെഎസ്ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വീസ് ആരംഭിച്ചു
.jpg)
3 years, 9 months Ago | 356 Views
കെഎസ്ആര്‍ടിസിയുടെ കേരളത്തിലെ ആദ്യ എല്‍എന്‍ജി ബസ് സര്‍വീസ് ആരംഭിച്ചു. തമ്പാനൂർ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.
അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിന്റെയും ചെലവ് കുറച്ച് സര്‍വീസ് നടത്തുന്നതിന്റെയും ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ സഹകരണത്തോടെ ഇത്തരത്തിലൊരു ബസ് സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തും. ലാഭകരമെങ്കില്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബസുകള്‍ എല്‍എന്‍ജിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.തിരുവനന്തപുരം- എറണാകുളം, എറണാകുളം- കോഴിക്കോട് റൂട്ടുകളിലാണ് സര്‍വീസ്.
ബസില്‍ ഇന്ധനം നിറയ്ക്കുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആലുവ, ഏറ്റുമാനൂര്‍, പാപ്പനംകോട്, വെള്ളറട എന്നിവിടങ്ങളിലെ സാധ്യത പരിശോധിക്കാന്‍ പെട്രോനെറ്റിനോട് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരീക്ഷണം വിജയിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 400 ബസ്സുകള്‍ എല്‍എന്‍ജിയിലേക്ക് മാറ്റാന്‍ കഴിയും. ആയിരം ബസുകള്‍ സിഎന്‍ജിയിലേക്കും മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. എല്‍എന്‍ജി ബസ് മാതൃക സ്വീകരിക്കാന്‍ സ്വകാര്യ ബസുടമകള്‍ തയാറാവുകയാണെങ്കില്‍ തുടക്കത്തിലുള്ള സാമ്പത്തിക ചെലവ് കണക്കിലെടുത്ത് ബസുടമകള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായം ലഭ്യമാക്കുന്നത് ആലോചിക്കും. കെഎസ്ആര്‍ടിസിയെ സാമ്പത്തിക അച്ചടക്കത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡുമായുള്ള ധാരണാപത്രം ഒപ്പുവച്ചു. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് വൈസ് പ്രസിഡന്റ് യോഗാന്ദ റെഡ്ഡി മുഖ്യാതിഥിയായിരുന്നു. കെഎസ്ആര്‍ടിസി ദക്ഷിണമേഖലാ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.അനില്‍ കുമാര്‍, വിവിധ തൊഴിലാളി യൂണിയന് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Read More in Kerala
Related Stories
രാജ്യത്തെ ആദ്യ ഡ്രോണ്‍ ഫോറന്‍സിക്കുമായി കേരളം
3 years, 8 months Ago
വികസനം ഒരോ മനുഷ്യനെയും ചേർത്താകണം'; സ്വതന്ത്ര്യ ദിന സന്ദേശത്തിൽ മുഖ്യമന്ത്രി
3 years, 8 months Ago
കുതിരാനിലെ ഒരു തുരങ്കം തുറന്നു;
3 years, 8 months Ago
സ്കൂളുകൾ നവംബർ 1ന് തുറക്കും; ആദ്യഘട്ടത്തിൽ പ്രൈമറി, 10, 12 ക്ലാസുകൾ തുറക്കും
3 years, 6 months Ago
ബില്ലുണ്ടോ, GST വകുപ്പ് എന്നും സമ്മാനം തരും; മാസത്തിലെ വിജയിക്ക് ഒന്നാംസമ്മാനം 10 ലക്ഷം
2 years, 7 months Ago
Comments