അതിജാഗ്രതയുടെ നാളുകൾ - ആരോഗ്യമന്ത്രി
.jpg)
3 years, 11 months Ago | 350 Views
ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോൾ അതിജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി. അതിവ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ വലിയ വലിയ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളുമെന്നും മന്ത്രി പറഞ്ഞു. ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായാൽ കോവിഡ് പരിശോധന പരിശോധന നടത്തണം എന്നും നിർദേശിച്ചിട്ടുണ്ട്.
മൂന്നാംതരംഗം മുന്നിൽക്കണ്ട് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തും. നിലവിൽ 870 മെട്രിക് ടൺ ഓക്‌സിജൻ കരുതൽ ശേഖരമായുണ്ട്. നിർമാണ കേന്ദ്രങ്ങളിൽ 500 മെട്രിക് ടണ്ണും മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ പക്കൽ 80 മെട്രിക് ടണ്ണും ആശുപത്രികളിൽ 290 മെട്രിക് ടണ്ണുമാണ് കരുതൽ ശേഖരമായുള്ളത്.
താലൂക്ക്തലം മുതലുള്ള ആശുപത്രികളിൽ ഓക്സിജൻ കിടക്കകളും ഐ.സി.യുവും സജ്ജമാക്കിവരുകയാണ്. വെന്റിലേറ്ററുകളുടെ എണ്ണവും വർധിപ്പിച്ചു. ജില്ലാ ജനറൽ ആശുപത്രികളിലെ ഐ.സി.യു.കളെ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും. പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങളും ഉയർത്തും. 490 ഓക്സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ, 158 എച്ച്.ഡി.യു. കിടക്കകൾ, 96 ഐ.സി.യു. കിടക്കകൾ എന്നിങ്ങനെ ആകെ 744 കിടക്കകൾ കുട്ടികൾക്കായി സജ്ജമാക്കിയിട്ടുണ്ട്.
Read More in Kerala
Related Stories
നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം- ബാലാവകാശ കമ്മീഷന്
3 years, 6 months Ago
ഏപ്രിൽ 27 വാഗ്ഭടാനന്ദ ഗുരുവിൻറെ നൂറ്റിമുപ്പത്തിയാറാം ജന്മദിനം
4 years, 3 months Ago
റവന്യൂ വകുപ്പ് സ്മാര്‍ട്ടാകുന്നു; ഇനി മുതല്‍ സേവനങ്ങള്‍ ആപ് വഴി
3 years, 11 months Ago
കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയാന്‍ മാര്‍ഗരേഖയുമായി വനിത ശിശുവികസന വകുപ്പ്
3 years, 2 months Ago
പ്രതിസന്ധികളില്‍ അഭയമേകാന്‍ 'സ്വധാര്‍ ഗൃഹ്'
3 years, 1 month Ago
600 കോടി മൂല്യമുള്ള മനസ്സ്
4 years, 4 months Ago
വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും
3 years Ago
Comments