Friday, April 4, 2025 Thiruvananthapuram

ഭാവി പര്യവേക്ഷകർക്ക് അഭയം നൽകാൻ ചന്ദ്രനിൽ ആദ്യമായി ഗുഹ കണ്ടെത്തി ശാസ്ത്ര ലോകം.

banner

8 months, 2 weeks Ago | 38 Views

ചന്ദ്രന്റെ ഉപരിതലത്തിനടിയിൽ കൂറ്റൻ ഗുഹകൾ കണ്ടെത്തിയിരിക്കുകയാണ് ഇറ്റാലിയൻ ഗവേഷക സംഘം. ഈ ഗുഹകളിൽ ഭാവിയിൽ മനുഷ്യവാസം സാധ്യമാകും എന്ന് ശാസ്ത്രജ്ഞർ പറയുന്നു. നിരവധി ഗുഹകളാണ് ചന്ദ്രനിൽ കണ്ടെത്തിയിരിക്കുന്നത്. 2010ൽ നാസ വിക്ഷേപിച്ച ലൂണാർ റിക്കറൈസൻസ് ഓർബിറ്റാണ് നിർണായക വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് നൽകിയത്. ഇവ ട്രെന്റോ സർവകലാശാലയിലെ ഗവേഷകരാണ് പഠന വിധേയമാക്കിയത്. നീൽ ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തിയ സി ഓഫ് ട്രാൻക്വിലിറ്റി മേഖലയിൽനിന്ന് 400 കിലോമീറ്റർ അകലെയാണ് ഗുഹകൾ കണ്ടെത്തിയത്. ഇതിന്റെ ഗുഹാമുഖം വളരെ വ്യക്തമാണ്. കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ലാവ ഒഴുകി രൂപപ്പെട്ട ട്യൂബ് പോലുള്ള ഭാഗത്തിന് 30 മുതൽ 80 മീറ്റർ വരെ നീളമുണ്ട്. 45 മീറ്റർ ആണ് ഗുഹാമുഖത്തിന്റെ വീതി. ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ഭാവിയിൽ ചന്ദ്രനിൽ എത്തുന്ന മനുഷ്യർക്ക് ഈ ഗുഹാ മേഖലകളിൽ താമസിക്കാൻ കഴിഞ്ഞേക്കും എന്നാണ് ട്രെന്റോ സർവ്വകലാശാല ഗവേഷകർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.



Read More in World

Comments

Related Stories