Wednesday, April 16, 2025 Thiruvananthapuram

ടീം ഇന്ത്യയ്ക്ക് റെക്കോഡ്; ട്വന്റി 20 വിജയങ്ങളില്‍ സെഞ്ചുറി

banner

3 years, 1 month Ago | 302 Views

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം നേടിയതിനു പിന്നാലെ ഇന്ത്യന്‍ ടീമിന് റെക്കോഡ്. രാജ്യാന്തര ട്വന്റി 20-യില്‍ 100 വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ മാത്രം ടീമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമായത്.  പാകിസ്താനാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ടീം.

ഇതുവരെ 155 ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. തോറ്റത് 51 എണ്ണത്തില്‍, നാല് മത്സരങ്ങള്‍ ഫലമില്ലാതെ പോയി. 189 മത്സരങ്ങള്‍ കളിച്ച പാകിസ്താന്റെ അക്കൗണ്ടില്‍ 118 വിജയങ്ങളുണ്ട്. എന്നാല്‍ വിജയ ശതമാനത്തില്‍ പാകിസ്താനേക്കാള്‍ (64.4) മുന്നില്‍ ഇന്ത്യയാണ് (65.23).



Read More in Sports

Comments