കാര്‍ഗോ സര്‍വിസിനുള്ള ഈ വര്‍ഷത്തെ പുരസ്കാരം സൗദി എയര്‍ലൈന്‍സിന്
.jpg)
3 years, 6 months Ago | 336 Views
ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ സര്‍വിസിനുള്ള ഈ വര്‍ഷത്തെ പുരസ്കാരം സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിക്ക്. ചരക്കു ഗതാഗത മേഖലയിലെ മികച്ച സേവനം മുന്‍നിര്‍ത്തിയാണ് സൗദി എയര്‍ലൈന്‍സിന് (സൗദിയ) അവാര്‍ഡ്. എയര്‍ ഷിപ്പിങ് കമ്പനികളുടെ കൂട്ടായ്മയാണ് പുരസ്കാരം നല്‍കിയത്. ലണ്ടനില്‍ നടന്ന കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്തു.
പ്രാദേശിക അന്താരാഷ്ട്ര വ്യാപാരരംഗത്തെ ചരക്കുനീക്കത്തിന് കമ്പനി നല്കിയ സേവനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരം. കമ്പനിയുടെ സേവനങ്ങള്‍ സൗദിയുടെ ചരക്കുനീക്കത്തെ ശക്തിപ്പെടുത്തുന്നതിനും അതുവഴി സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ഇടയാക്കി. കയറ്റുമതി മേഖലയില്‍ ആഗോള ഹബ്ബായി സൗദിയെ മാറ്റുന്നതിനും കമ്പനിയുടെ സേവനങ്ങള്‍ സഹായകമായി.
Read More in World
Related Stories
ക്ലിക്ക് ആന്‍ഡ് ഓര്‍ഡര്‍: ഓര്‍ഡര്‍ ചെയ്തത് ആപ്പിള്‍; കിട്ടിയത് ഐഫോണ്‍ എസ്ഇ
3 years, 11 months Ago
ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ്: 43 സേവനങ്ങളും ഫോമുകളും ലഭ്യം
2 years, 11 months Ago
100 ദിവസം കൊണ്ട് ഓടിയത് 4216.4 കിലോമീറ്റർ: ലോക റെക്കോർഡ് നേടി 35 കാരി
2 years, 11 months Ago
വനിതാ ശാക്തീകരണത്തിന് സമഗ്ര വികസനം
10 months, 3 weeks Ago
പതിനൊന്നാം വയസില്‍ നേടിയത് ഫിസിക്സ് ബിരുദം
3 years, 9 months Ago
Comments