മാസ്ക് ഉൾപ്പെടെ 15 കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി ആരോഗ്യ വകുപ്പ്
5 years, 5 months Ago | 559 Views
കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു. വിവിധ ഇനങ്ങള്‍ക്ക് 20 ശതമാനം വരെ വില വര്‍ധിപ്പിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്. 1500 രൂപയായിരുന്ന ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്ററിന് ഇനി മുതല്‍ 1800 രൂപയാണ് വില. പി.പി.ഇ. കിറ്റിന്റെ വില 273 രൂപയില്‍ നിന്ന് 328 രൂപയാക്കി.
22 രൂപയായിരുന്ന എൻ 95 മാസ്ക്കിന്റെ പുതുക്കിയ വില 26 രൂപ. 500 മില്ലി ഹാൻഡ് സാനിറ്റൈസറിന് 192 രൂപയായിരുന്നു വില. പുതുക്കിയ വില 230 രൂപ. 200 മില്ലിക്കു 118 രൂപയും 100 മില്ലിക്ക് 66 രൂപയായും വില പുതുക്കി നിശ്ചയിച്ചു. മൂന്ന് ലെയർ മാസ്ക്കിന്റെ വില മൂന്നിൽ നിന്ന് 5 രൂപയാക്കി. ഫെയ്സ് ഷീൽഡിന് 25 രൂപയും ഏപ്രണ്‍ 14 രൂപയുമാണ് പുതിയ വില.
സര്‍ജിക്കല്‍ ഗൗണിന്റെ വില 65ല്‍ നിന്ന് 78 ആയി. പരിശോധനാ ഗ്ളൗസ് 7 രൂപ, സ്റ്റിറൈല്‍ ഗ്ളൗസ് 18 രൂപ, എന്‍ആര്‍ബി മാസ്ക് 96, ഓക്സിജന്‍ മാസ്ക് 65, ഫ്ളോമീറ്റര്‍ 1824 എന്നിങ്ങനെയാണ് പുതുക്കിയ വില.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വില വര്‍ധനവുമാണ് സാമഗ്രികളുടെ വില വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിൽ പറയുന്നു.
Read More in Kerala
Related Stories
തൃശൂരിലെ 10 വയസുകാരിക്ക് അഭിനന്ദനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
5 years, 5 months Ago
കുതിരാനിലെ ഒരു തുരങ്കം തുറന്നു;
5 years, 3 months Ago
മംഗല്യ പദ്ധതി: പുനർവിവാഹത്തിന് 25000 രൂപ
4 years, 5 months Ago
ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ സ്ഥാനക്കയറ്റം: പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം
5 years, 6 months Ago
എത്രയും വേഗം ആശുപത്രിയിലെത്തിക്കൂ; നിങ്ങളെ കാത്തിരിക്കുന്നു ക്യാഷ് അവാര്‍ഡ്
4 years, 6 months Ago
മലയാളം; പഴയ ലിപിയിലേക്ക് ഭാഗികമായി മാറാൻ ശുപാർശ
4 years, 9 months Ago
ഒരാൾക്കു പോലും കോവിഡ് രോഗം വരാത്ത നാടുണ്ട് കേരളത്തിൽ : ഇടുക്കി ജില്ലയിലെ ഇടമലക്കുടി
5 years, 6 months Ago
Comments