Wednesday, Aug. 20, 2025 Thiruvananthapuram

ഇന്ന് അത്തം, അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി

banner

4 years Ago | 426 Views

ഇന്ന് അത്തം., അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി. വീടുകള്‍ക്കുമുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങും. ഇത്തവണ കര്‍ക്കടകമാസം അവസാനിക്കുന്നതിന് മുന്നെയാണ് അത്തം വന്നിരിക്കുന്നത്. ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നുണ്ട്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്.  വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്. ചിങ്ങപ്പിറവി 17നാണ്.  21നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണുള്ളത്.  കൊറോണ വ്യാപനത്തിന് അയവുവരാത്ത സാഹചര്യത്തില്‍ ഇക്കുറിയും മലയാളിയുടെ ഓണം വീട്ടകങ്ങളില്‍ ഒതുങ്ങും



Read More in Kerala

Comments